-->
അടൂര്‍: രാജ്യത്തെ പ്രധാന ഹെല്‍ത്ത് ഹബ് ആയി കേരളം മാറിക്കൊണ്ടിരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഹെമറ്റോളജി, പെയ്‌ന്‍ ആന്‍ഡ് പല്ലിയേറ്റീവ് മെഡിസിന്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വകുപ്പുകള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വിദേശത്തുനിന്നുള്ളവര്‍ ഇപ്പോള്‍ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട് . ചിലവ് കുറവും ഗുണ നിലവാരം മെച്ചപ്പെട്ടതാണെന്നുമുള്ളതാണ് വിദേശത്തുള്ളവരെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം.
ഇപ്പോള്‍തന്നെ സര്‍ക്കാര്‍ ആശുപത്രിയുടെ കാര്യത്തില്‍ നോര്‍ക്ക വഴിയും ലോക കേരളസഭ വഴിയും അതിനുള്ള സാഹചര്യം സൃഷ്‌ടിച്ചിട്ടുണ്ട്.
പ്രൈവറ്റ് ആശുപത്രികള്‍ക്കും ഇതില്‍ പങ്കു വഹിക്കാനുണ്ടെന്നും വീണാ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഹെലിപ്പാഡുകള്‍ ഉണ്ടാകുന്നതും എയര്‍ ആംബുലന്‍സ് കൂടുതല്‍ സജ്‌ജമാകുന്നു എന്നതും ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അമേരിക്കയിലും യൂറോപ്പിലുമുള്ള പലരും ചൂണ്ടിക്കാണിക്കുന്നത് അവിടെ ചെലവാകുന്ന തുക മതി ഇവിടെ വന്നു താമസിച്ചു ചികില്‍സിച്ചു പോകുന്നത്തിന് എന്നാണ്, പ്രത്യേകിച്ചും ഡെന്റല്‍ കെയര്‍ സംബന്ധമായ ചികിത്സയുടെ കാര്യത്തില്‍ എന്നും മന്ത്രി പറഞ്ഞു.
ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാന്‍ ഡോ എസ് .പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി വികാരി റവ. വര്‍ഗീസ് ജോണ്‍, ആശുപത്രി ചാപ്ലിന്‍ റവ. സി. ജോസഫ്, മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. മാത്യൂസ് ജോണ്‍, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ. ബിനു ഗോവിന്ദ്, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സാജന്‍ അഹമ്മദ് ഇസഡ്, കണ്‍സല്‍ട്ടന്റ് ഇന്റെന്‍സിവിസ്‌റ്റ്് ഡോ. ബെഞ്ചു ഷാജി വര്‍ഗീസ്, കണ്‍സല്‍ട്ടന്റ്‌് ഹെമറ്റോളജിസ്‌്റ്റ് ഡോ. രേഷ്‌മ ബെന്‍സന്‍, സീനിയര്‍ കണ്‍സല്‍ട്ടന്റ് അനെസ്‌തേറ്റിസ്‌റ്റ് ഡോ. പി. രാംകുമാര്‍ , കണ്‍സല്‍ട്ടന്റ് ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജിസ്‌റ്റ് ഡോ. അരുണ്‍ ഗോപാലകൃഷ്‌ണ പിള്ള, സി.ഇ.ഒ ഡോ ജോര്‍ജ് ചാക്കച്ചേരി, കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്‌റ് ഡോ. അജി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.