-->
കൊടുമണ്‍: ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്‌ഥാന സൗകര്യം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ദൗത്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട ഉദ്‌ഘാടനം ചന്ദനപള്ളിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.സംസ്‌ഥാനത്ത് ആരോഗ്യ മേഖലയില്‍ വിസ്‌മയകരമായ മാറ്റം സാധ്യമായി. ആരോഗ്യ കേന്ദ്രങ്ങള്‍ രോഗി സൗഹൃദവും ജനസൗഹൃദവുമാക്കി മികച്ച സേവനം ഉറപ്പാക്കാന്‍ ആര്‍ദ്രം മിഷനിലൂടെ സാധിച്ചു. കൊടുമണ്‍, ഐക്കാട്, അങ്ങാടിക്കല്‍, ചാലപ്പറമ്പ് എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മാണത്തിന് തുക അനുവദിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 4200 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ ഒരുകോടി 43 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിട നിര്‍മാണം. കേരള സ്‌റ്റേറ്റ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഏജന്‍സിക്കായിരുന്നു നിര്‍മാണ ചുമതല. ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്ക്, ജീവിതശൈലി രോഗം നിര്‍ണയ ക്ലിനിക്, വയോജന ക്ലിനിക്, പാലിയേറ്റീവ് കെയര്‍, കൗമാര ആരോഗ്യ ക്ലിനിക്, മാനസികാരോഗ ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങള്‍ സ്‌ഥാപനത്തിലൂടെ ലഭിക്കും.
ജില്ലാ പഞ്ചായത്തംഗങ്ങളായ എ. എന്‍ സലീം, ബീനപ്രഭ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജി ഗീതാ ദേവി, വൈസ് പ്രസിഡന്റ് പ്രകാശ് റ്റി. ജോണ്‍, സ്‌ഥിരം സമിതി അധ്യക്ഷരായ ലാലി സുദര്‍ശനന്‍, ഐക്കര ഉണ്ണികൃഷ്‌ണന്‍, അംബിക വി. നയന്‍, അംഗങ്ങളായ ജി. അനിരുദ്ധന്‍, എം. കിരണ്‍, സീന സത്യന്‍, കെ .കെ അശോക് കുമാര്‍, എം. ആര്‍ രൂപ, മിഥിന്‍ അങ്ങാടിക്കല്‍, ലീലാമണി വാസുദേവന്‍, ജിഷാരാജ്, ഷൈനി തോമസ്, കൃഷ്‌ണകുമാരി അമ്മ, കെ ഹരികുമാര്‍, ഡി. പ്രദീപ്, എ. ജി ശ്രീകുമാര്‍, സന്ധ്യാ ജി. രാജ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ് .ശ്രീകുമാര്‍, ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ജിജോ റ്റി. മാത്യു, രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികളായ ഡി .സജി, അഡ്വ ബിജു ഫിലിപ്പ്, എ. വിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.