Tuesday, March 10, 2026 Last Updated 53 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.41 AM

കരട്‌ മാസ്‌റ്റര്‍പ്ലാന്‍ അന്തിമമാക്കാന്‍ കൗണ്‍സില്‍ തീരുമാനം

പത്തനംതിട്ട: നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യംമാക്കി അടുത്ത 20 വര്‍ഷത്തേക്കുളള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട്‌ മാസ്‌റ്റര്‍ പ്ലാന്‍ അന്തിമമാക്കാന്‍ കൗണ്‍സില്‍ തീരുമാനം. പ്രസിദ്ധീകരിച്ച കരട്‌ മാസ്‌റ്റര്‍ പ്ലാനിന്മേല്‍ പൊതുജനങ്ങളില്‍ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചിരുന്നു.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ്‌ മൂലം മാസ്‌റ്റര്‍പ്ലാന്‍ പരമാവധി ജനങ്ങളിലേയ്‌ക്ക് എത്തിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ 60 ദിവസംകൂടി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടിയിരുന്നു. പ്രസ്‌തുത കാലയളവില്‍ ലഭിച്ച അപേക്ഷകരെ നേരില്‍ കേള്‍ക്കുകയും സ്‌പെഷ്യല്‍ കമ്മിറ്റി കൗണ്‍സിലില്‍ വച്ച ശുപാര്‍ശകള്‍ കൗണ്‍സില്‍ ഭേതഗതികളോടുകൂടി അംഗീകരിക്കുകയും ചെയ്‌തു. അംഗീകരിച്ച പത്തനംതിട്ട മാസ്‌റ്റര്‍ പ്ലാന്‍ കരട്‌ അന്തിമ അനുമതിക്കായി സര്‍ക്കാരിലേക്ക്‌ അയക്കുന്നതിനും തീരുമാനിച്ചു. പ്രസിദ്ധീകരിച്ച മാസ്‌റ്റര്‍ പ്ലനിന്‍ നിന്നും വളരെയതികം ഇളവുകളാണ്‌ ലഭ്യമാക്കിയിരിക്കുന്നത്‌. പത്തനംതിട്ടയിലെ 15 മീറ്ററോ അതിലധികമോ വീതികുട്ടല്‍ നിര്‍ദേശമുള്ള റോഡുകളോട്‌ ചേര്‍ന്ന എന്‍വയോണ്‍മെന്റലി സെന്‍സിറ്റീവ്‌ സോണ്‍, പ്ര?പ്പോസ്‌ഡ് സ്‌പോഞ്ച്‌ പാര്‍ക്ക്‌, പ്ര?പ്പോസ്‌ഡ് വെറ്റ്‌ലാന്‍ഡ്‌ പാര്‍ക്ക്‌ എന്നീ സോണുകളില്‍ റോഡിന്റെ നിര്‍ദ്ദിഷ്‌ട വീതിക്കുശേഷം 25 മീറ്റര്‍ ദൂരം വരെ മിക്‌സഡ്‌ യൂസില്‍ അനുവദിച്ചിട്ടുള്ള ഉപയോഗങ്ങള്‍ നിബന്ധനകളോടെ അനുവദിക്കും.
1995 മുതല്‍ നിലനിന്നിരുന്ന റിംഗ്‌ റോഡിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ നിര്‍മ്മാണ നിയന്ത്രണം ഈ മാസ്‌റ്റര്‍ പ്ലനോട്‌ കൂടി ഭേദഗത്തി വരുത്തിയിട്ടുണ്ട്‌. ഇടറോഡുകളിലെ വൈഡനിംഗ്‌ പ്ര?പോസല്‍സ്‌ കുറച്ചിട്ടുണ്ട്‌. അച്ചന്‌ കോവിലാറിനോട്‌ ചേര്‍ന്ന്‌ നല്‍കിയിരിക്കുന്ന മീറ്റര്‍ റൈപ്പേറിയന്‍ ബഫര്‍ 50 സോണില്‍ വീടുകളും, കടമുറികളും അനുവദിക്കുന്നതാണ്‌. കൂടാതെ പ്രധാന റോഡുകളോടു ചേര്‍ന്ന്‌ വരുന്ന പ്രസ്‌തുത സോണില്‍ മിക്‌സഡ്‌ യൂസ്‌ സോണിലെ ഉപയോഗങ്ങള്‍ അനുവദിക്കും. വിവിധ സോണുകളില്‍ വീടുകള്‍ക്ക്‌ നിര്‍മ്മാണ നിയന്ത്രണം ഉണ്ടായിരുന്നത്‌ ഭേതകത്തി ചെയ്‌തു. പ്രസ്‌തുത കരട്‌ മാസ്‌റ്റര്‍ പ്ലാനില്‍ ആകെ നഗരത്തിന്റെ അറുപത്‌ ശതമാനത്തോളം മിക്‌സഡ്‌ സോണിലായിട്ടാണ്‌ ഉള്ളത്‌.
നഗരത്തെ ലിവബിള്‍ ടൗണ്‍ എന്ന ആശയത്തിലേയ്‌ക്ക് ഉയര്‍ത്തുന്നതിനുള്ള സാമൂഹിക, സാമ്പത്തിക, വിനോദ വികസനത്തിനുള്ള 60 ല്‍ പരം സ്‌പെഷ്യല്‍ പ്ര?ജക്‌റ്റ്കള്‍ മാസ്‌റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ചെയര്‍പേഴ്‌സന്‍ സിന്ധു അനില്‍ അറിയിച്ചു. കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, അഡ്വ. എ.സുരേഷ്‌ കുമാര്‍, പി.കെ.അനീഷ്‌, ഏബല്‍മാത്യു, അംബിക വേണു, അനില അനില്‍, സജിനി മോഹന്‍, സി.കെ. അര്‍ജുനന്‍, അന്‍സര്‍ മുഹമ്മദ്‌, ഷെറീന റഹീം, നജീം രാജന്‍, എ.എന്‍.വിജയരാജ്‌, അന്‍സില്‍ അഹമ്മദ്‌, ജോയമ്മ സൈമണ്‍, ലിയോ അഖില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW