-->
പത്തനംതിട്ട: അന്തര്‍ദേശീയ വനിതാദിനമായ ഇന്ന് പത്തനംതിട്ട ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളില്‍ നിന്ന് ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ ഒറ്റയ്‌ക്ക് സഞ്ചരിക്കേണ്ടി വരുന്ന സ്‌ത്രീകളുടെ സുരക്ഷിതത്വത്തിന് പ്രഥമ പരിഗണന നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് പോലീസ് വകുപ്പ് നടപ്പാക്കുന്ന നിര്‍ഭയ നിശ യുടെ ജില്ലാതല ഉദ്‌ഘാടനം തിരുവല്ലയില്‍ വൈകിട്ട് ആറിന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് നിര്‍വഹിക്കും. തുടര്‍ന്ന് വിവിധ സാമൂഹ്യ മേഖലകളിലുള്ള വനിതകളും ഒത്തുചേര്‍ന്ന് രാത്രി നടത്തം സംഘടിപ്പിക്കും. നിര്‍ഭയനിശ പരിപാടിയുടെ ഭാഗമായി ജില്ലാ പോലീസ് ആസ്‌ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിത ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വനിത ഉദ്യോഗസ്‌ഥര്‍ തന്നെ ഇതിന് നേതൃത്വം നല്‍കും. 181 ( വനിത ഹെല്‍പ്പ് ലൈന്‍) , 1515 ( നിര്‍ഭയ) , 112 ( പോലീസ് കണ്‍ട്രോള്‍ റൂം) എന്നീ ടോള്‍ഫ്രീ നമ്പറുകള്‍ വഴി അടിയന്തര ഘട്ടങ്ങളില്‍ വനിതകള്‍ക്ക് സഹായം ലഭിക്കും.