-->
ആറന്മുള: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മല്ലപ്പുഴശ്ശേരി യൂവജന വായനശാലയ്‌ക്ക് എസ്.ബി .ഐ ആറന്മുള ബ്രാഞ്ചിന്റെ വകയായി പ്രസംഗപീഠം നല്‍കി. 2018 ലെ മഹാ പ്രളയത്തില്‍ വായനശാലയിലെ പുസ്‌തകങ്ങളും ഫര്‍ണ്ണീച്ചറുകളും കമ്പ്യൂട്ടറും പൂര്‍ണ്ണമായി നശിക്കുകയുണ്ടായി. പുനരുദ്ധാരണത്തിന്റെ ഭാഗമായി ബുക്ക് ചലഞ്ചിലൂടെയും മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെയും പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും സഹായത്തോടെയും വായനശാല പ്രവര്‍ത്തനം പൂര്‍വ്വസ്‌ഥിതിയിലാക്കിവരികയാണ്. ഇപ്പോള്‍ ഫര്‍ണ്ണീച്ചറുകളുടെ അറ്റകുറ്റപ്പണികളും പുതിയതായി പ്രസംഗ പീഠവും അക്ഷര ഉദ്യാനവും എസ്.ബി.ഐ. യുടെ വകയായി വായനശാലയ്‌ക്ക് ലഭിച്ചു. വായനശാല പ്രസിഡന്റ് രവിവര്‍മ്മരാജ പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എസ്.ബി.ഐ റീജിയണല്‍ ചീഫ് മാനേജര്‍ ജി ദിലീപ് പ്രസംഗ പീഠം വായനശാലയ്‌ക്ക് കൈമാറി. അക്ഷോരോദ്യാനത്തിലേക്കുള്ള ചെടിയും പൂച്ചട്ടിയും ബ്രാഞ്ച് മാനേജര്‍ ജിതേന്ദ്ര ചേനോത്ത് വിതരണം ചെയ്‌തു. പ്രസംഗ പീഠം ഡിസൈന്‍ ചെയ്‌ത മുരുകന്‍ ആറന്മുളയെ ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.ശ്രീരാജ് , എസ്.അനീഷ്‌എ ന്നിവര്‍ ചേര്‍ന്ന് ആദരിച്ചു . വായശാല സെക്രട്ടറി എസ്‌്. സുരേഷ് കുമാര്‍, കണ്‍വീനര്‍ റെജു തോമസ്, വൈസ് പ്രസിഡന്റ് ജിജി ചെറിയാന്‍ മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ എസ്. ഗോപകുമാര്‍, വേണുഗോപാല്‍, പ്രഭ രവീന്ദ്രന്‍, ആര്‍. ശ്രീകുമാര്‍, ലൈബ്രേറിയന്‍ ശിവപ്രസാദ് എന്‍.പി. , തോമസ് ജോണ്‍, ഡോ. മായ വി. റാവു, എന്നിവര്‍ പ്രസംഗിച്ചു.