Wednesday, March 11, 2026 Last Updated 6 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.41 AM

ഇന്ന്‌ രാജ്യന്തര വനിതാ ദിനം: പെണ്ണൊരുമയില്‍ കൊയ്‌തെടുത്തത്‌ നൂറുമേനി

uploads/news/2026/03/829081/2.jpg

പരപ്പനങ്ങാടി: വടക്കേ ഉളളണത്തെ വനിതാ കൂട്ടായ്‌മയാണ്‌ നെല്‍കൃഷിയിലൂടെ പെണ്ണൊരുമയുടെ വിജയം കൊയ്‌തെടുത്തത്‌. പാടത്തെ ചെളിയിലും മണ്ണിലും ഇറങ്ങാന്‍ മടിക്കുന്ന ഇന്നത്തെ തലമുറയ്‌ക്ക് പ്രചോദനവും മാതൃകയുമാവുകയാണ്‌ ഉള്ളണത്തെ സ്വരലയ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ പുത്തലത്ത്‌ സുനിത, അപ്പാശേരി പുഷ്‌പ, പി. ഷൈനി, പി. രമ്യ എന്നിവര്‍. നാലു വര്‍ഷമായി നെല്‍കൃഷി പരീക്ഷിക്കുന്ന ഇവര്‍ ഇത്തവണ ഒന്നര ഏക്കര്‍ പാടത്താണ്‌ മുണ്ടകന്‍ കൃഷിയൊരുക്കിയത്‌. ഉമ ഇനം നെല്‍വിത്ത്‌ വിതച്ച്‌ കൊയ്ുയന്നത്‌ വരെ കാര്യമായ പ്രതികൂല കാലാവസ്‌ഥയില്ലാത്തതിനാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വിളവും ഇത്തവണ ലഭിച്ചു.
നെല്ലുണക്കി സിവില്‍ സപ്ലൈസിന്‌ കൈമാറിയതിന്‌ ശേഷം മിച്ചമുള്ളത്‌ കുത്തരിയാക്കി പരപ്പനങ്ങാടി നഗരസഭ സംഘടിപ്പിക്കുന്ന കുടുംബശ്രീ മേളയിലെ വിപണിയിലുമെത്തിക്കും. പരപ്പനങ്ങാടി നഗരസഭയിലെ ഒന്‍പതാം ഡിവിഷനിലെ ഈ സ്‌ത്രീശക്‌തിക്ക്‌ കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും പ്രോത്സാഹനമേകിയത്‌ നഗരസഭയിലെ സി.ഡി.എസ്‌. ചെയര്‍പേഴ്‌സണ്‍ കൂടിയായ സി.പി. സുഹറാബിയാണ്‌. നെല്ലുല്‍പാദനത്തില്‍ സ്വയം പര്യാപ്‌തതയെന്ന ലക്ഷ്യം തേടിയാണ്‌ കുടുംബശ്രീ വനിതാ കൂട്ടായ്‌മ നെല്‍കൃഷിയുമായി മുന്നേറുന്നത്‌. നെല്‍കൃഷി മാത്രമല്ല വീട്ടിലേക്കുള്ള പച്ചക്കറികളും ഇവര്‍ സ്വന്തമായി കൃഷി ചെയ്‌താണ്‌ ഉപയോഗിക്കുന്നത്‌. നഗരസഭയുടെ നെല്ലറയായ ഉളളണം പാടശേഖരങ്ങളില്‍ പൊന്നുവിളയിച്ച സ്വരലയ അയല്‍ക്കൂട്ട കൂട്ടായ്‌മയുടെ സംഘകൃഷിക്ക്‌ ഏറെ പിന്തുണയും പ്രോത്സാഹനവുമാണ്‌ ലഭിക്കുന്നത്‌

Ads by Google
Advertisement
Sunday 08 Mar 2026 11.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW