Wednesday, March 11, 2026 Last Updated 46 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.40 AM

മാച്ച്‌ കലാകാരന്മാര്‍ക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക് സംഘടിപ്പിച്ചു

മലപ്പുറം: മലപ്പുറം ആര്‍ട്ട്‌ ആന്റ്‌ കള്‍ച്ചറല്‍ ഹെറിറ്റേജ്‌ കൂട്ടായ്‌മയായ മാച്ചും ഉത്തരവാദിത്വ ടൂറിസം മിഷനും സംയുക്‌തമായി കലാകാരന്മാര്‍ക്ക്‌ മലപ്പുറം ടോപ്പ്‌സ്കില്‍ അക്കാദമിയില്‍ ഹെല്‍പ്പ്‌ ഡെസ്‌ക് സംഘടിപ്പിച്ചു. കലാകാരന്മാര്‍ക്ക്‌ അവരുടെ ഫോട്ടോയും വിവരങ്ങളും ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്റെ വെബ്‌സൈറ്റില്‍ വരുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ സംഘടിപ്പിച്ച ഹെല്‍പ്പ്‌ ഡെസ്‌ക് ഉത്തരവാദിത്വ ടൂറിസം മിഷന്‍ മലപ്പുറം ജില്ലാ കോ. ഓര്‍ഡിനേറ്റര്‍ സിബിന്‍ പി.പോള്‍ ഉദ്‌ഘാടനം ചെയ്‌തു. മാച്ച്‌ പ്രസിഡന്റ്‌ ബാബുരാജ്‌ കോട്ടക്കുന്ന്‌ അധ്യക്ഷത വഹിച്ചു. മാച്ച്‌ ജനറല്‍ സെക്രട്ടറി മജിഷ്യന്‍ മലയില്‍ ഹംസ സ്വാഗതവും ജോ. സെക്രട്ടറി ആര്‍ട്ടിസ്‌റ്റ് സജു നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 08 Mar 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW