Thursday, March 12, 2026 Last Updated 55 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.40 AM

ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ. തുണയായി; സുധീഷിന്‌ ഇനി പരസഹായമില്ലാതെ ചലിക്കാം

നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എ. തുണയായതോടെ സുധീഷിന്‌ ഇനി സുഹൃത്തുക്കളുടെ സഹായമില്ലാതെ കോളജിലെത്താം. ചുങ്കത്തറ മാര്‍ത്തോമ കോളജിലെ രണ്ടാം വര്‍ഷ ബികോ വിദ്യാര്‍ഥി ചുങ്കത്തറ മണ്ണാറതൊടി സുധീഷിന്‌ ജന്മനായുള്ള ശാരീരിക അവശത കാരണം പരസഹായമില്ലാതെ എണീക്കാനോ നടക്കാനോ കഴിയില്ലായിരുന്നു. വാഹനത്തിന്‌ കോളജിന്‌ മുന്നിലെത്തുന്ന സുധീഷിനെ സുഹൃത്തുക്കളാണ്‌ ക്ലാസ്‌ മുറിയിലെത്തിച്ചിരുന്നത്‌.
കോളജില്‍ മാഗസിന്‍ പ്രകാശനത്തിനെത്തിയ ആര്യാടന്‍ ഷൗക്കത്ത്‌ എം.എല്‍.എയോട്‌ വിദ്യാര്‍ഥികളാണ്‌ സുധീഷിന്റെ പ്രയാസം പറഞ്ഞത്‌. ഇനി സുധീഷിനുള്ള ഇലക്‌ട്രിക്‌ വീല്‍ ചെയറുമായാണ്‌ കോളജിലേക്ക്‌ വരികയെന്ന്‌ അന്ന്‌ ഷൗക്കത്ത്‌ വാക്ക്‌ പറഞ്ഞിരുന്നു. ആ വാക്ക്‌ പാലിച്ച്‌ കോളജില്‍ നടന്ന ചടങ്ങില്‍ സുധീഷിന്‌ ഇലക്‌ട്രിക്‌ വീല്‍ ചെയര്‍ കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. ബിനിജ ജോര്‍ജ്‌, കാലിക്കറ്റ്‌ സര്‍വകലാശാല സെനറ്റ്‌ അംഗം സി. അന്‍വര്‍ ഷാഫി, സ്‌റ്റാഫ്‌ സെക്രട്ടറി ധന്യ വര്‍മ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രവര്‍ത്തിപ്പിക്കേണ്ട വിധമെല്ലാം എം.എല്‍.എ. വിവരിച്ചു നല്‍കി. ഇനി കോളജില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടാനും ക്ലാസ്‌ മുറിയിലെത്താനും പരസഹായം വേണ്ടെന്ന ആത്മവിശ്വാസത്തിന്റെ സന്തോഷത്തോടെ ഇലക്‌ട്രിക്‌ വീല്‍ചെയറില്‍ സുധീഷ്‌ ചലിച്ചത്‌.

Ads by Google
Advertisement
Sunday 08 Mar 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW