Tuesday, March 10, 2026 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.40 AM

പെരിന്തല്‍മണ്ണ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ സഹകരണ ഭവന്‌ തറക്കല്ലിട്ടു

പെരിന്തല്‍മണ്ണ: സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ നിര്‍ദ്ധനരായ എ ക്ലാസ്‌ അംഗങ്ങള്‍ക്ക്‌ സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളില്‍ 32-ാമത്തെ സഹകരണ ഭവന്‍ പൊന്ന്യാകുര്‍ശി ചേരിയില്‍ പാത്തുമ്മയുടെ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ച്‌ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പച്ചീരി സുരയ്യ ഫാറൂക്ക്‌ നിര്‍വ്വഹിച്ചു. ബാങ്ക്‌ പ്രസിഡന്റ്‌ പച്ചീരി ഫാറൂക്ക്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ എ.ആര്‍. ചന്ദ്രന്‍, ബാങ്ക്‌ ഡയറക്‌ടര്‍മാരായ മമ്മി ചേരിയില്‍, സി. അബ്‌ദുല്‍ നാസര്‍, മൊയ്‌തു കിഴക്കേതില്‍, മുഹമ്മദ്‌ ഹനീഫ പടിപ്പുര, വി. മുഹമ്മദ്‌ സമീര്‍, വി. അജിത്‌ കുമാര്‍, ഇ.ആര്‍. സുരാദേവി, സുല്‍ഫത്ത്‌ ബീഗം, റെജീന അന്‍സാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സലീന ഉമ്മര്‍ ചേരിയില്‍, ബാങ്ക്‌ സെക്രട്ടറി നാസര്‍ കാരാടന്‍, അലി ചേരിയില്‍, സി. ഉമ്മര്‍, സി. വീരാന്‍, സി. സലീം, സി. അബൂബക്കര്‍ മുസ്ല്യാര്‍, അഹമ്മദ്‌കുട്ടി ചേരിയില്‍, തെക്കത്ത്‌ ഉസ്‌മാന്‍, നവാസ്‌ തോട്ടം സംബന്ധിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW