Friday, March 13, 2026 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.40 AM

ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ സൗജന്യ ഡ്രൈവിങ്‌ പരിശീലനം ഉറപ്പാക്കി മേരിക്വീന്‍സില്‍ വനിതാദിനാഘോഷം

uploads/news/2026/03/829076/3.jpg

കാഞ്ഞിരപ്പളളി: അന്താരാഷ്ര്‌ടാ വനിതാ ദിനത്തോട്‌ അനുബന്ധിച്ചു കേരളത്തില്‍ ആദ്യമായി 26 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ സൗജന്യ ഡ്രൈവിങ്‌ പരിശീലനത്തിന്‌ അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരിക്വീന്‍സ്‌ മിഷന്‍ ഹോസ്‌പിറ്റല്‍.
ആശുപത്രിയില്‍ നടന്ന വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഡ്രൈവിങ്‌ പരിശീലനവും, ലൈസന്‍സ്‌ എടുക്കുന്നത്‌ വരെയുള്ള ചിലവുകളും ആശുപത്രി മാനേജ്‌മെന്റ്‌ വഹിക്കുമെന്ന്‌ ഫിനാന്‍ഷ്യല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍ സി.എം.ഐ പ്രഖ്യാപിച്ചു. മേരീക്വീന്‍സ്‌ ഷീ ഡ്രൈവ്‌സ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം കോട്ടയം നാര്‍ക്കോട്ടിക്‌ സെല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ശാന്തി കെ ബാബു, കേരളത്തിലെ ആദ്യത്തെ 108 ആംബുലന്‍സ്‌ വനിതാ ഡ്രൈവര്‍ ദീപാമോള്‍ പി.ജി എന്നിവര്‍ ചേര്‍ന്ന്‌ നിര്‍വ്വഹിച്ചു. ആശുപത്രിയില്‍ നടന്ന വനിതാ ദിനാഘോഷത്തില്‍ ഡോ. ലിസിയമ്മ ജോസ്‌ കോക്കാട്ട്‌, ആര്‍.എം.ഓ ഡോ. അനീഷാ മാത്യു, നഴ്‌സസ്‌ മാനേജര്‍ ഷൈനി, സ്‌കൂള്‍ ഓഫ്‌ നഴ്‌സിംഗ്‌ പ്രിന്‍സിപ്പാള്‍ സി. മേരി ലിജി, പി.ആര്‍.ഓ നിത്യ തുടങ്ങിയവര്‍ മേല്‍നോട്ടം വഹിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW