-->
കോട്ടയം: ഒന്നര വര്‍ഷമായി കോട്ടയം നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും 500ല്‍ പരം രോഗികള്‍ക്കു സൗജന്യ പാലിയേറ്റീവ് കെയറിനു സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.എസ്.ആര്‍ മുഖേന ലഭിച്ച പുതിയ പാലിയേറ്റീവ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കലക്‌ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു.
സ്വരുമ പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് കെ.കെ. ഏബ്രഹാം, സെക്രട്ടറി ജോസഫ് കുത്തുകല്ലുങ്കല്‍, വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പ്രസന്നകുമാര്‍, കെ.ആര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് റീജിയണല്‍ ഓഫീസ് ചീഫ് മാനേജര്‍ ബിനു ഫിലിപ്പ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖാ മാനേജര്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.