-->
കുടമാളൂര്‍: മധ്യതിരുവിതാക്കുറിലെ സുപ്രസിദ്ധ വിശുദ്ധ വാര തീര്‍ഥാന കേന്ദ്രമായ കുടമാളുര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ 27 മുതല്‍ ഏപ്രില്‍ 5 വരെ നടത്തപ്പെടുന്ന വിശുദ്ധവാര തീര്‍ഥാടനത്തിനു നേതൃത്വം നല്‍കുവാന്‍ വിശുദ്ധവാര തീര്‍ഥാടന കമ്മറ്റിയും 501 അംഗ വോളണ്ടിയേഴ്‌സ് സമതിയും രുചിക്കരിച്ച് വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ഇന്നു രാവിലെ 7:00 മണിക്കുള്ള വി. കുര്‍ബാനയെ തുടര്‍ന്ന് ആര്‍ച്ച്‌പ്രിസ്‌റ്റ് ഡോ. ജോര്‍ജ്‌ജ് മംഗലത്തില്‍ വിശുദ്ധവാര തീര്‍ത്ഥാന കമ്മറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്യും. വലിയ നോമ്പിന്റെ ദിനങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി മുള്‍മുടി അണി നേര്‍ച്ച നിര്‍വ്വഹിക്കുവാനും പള്ളി മൈതാനിയില്‍ കുരിശിന്റെ വഴിയുടെ 14 പ്രത്യേക സ്‌ഥലങ്ങളില്‍ വി. കുരിശിന്റെ വഴി ആര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാനായി സാധിക്കുന്നതാണ്.
തീര്‍ത്ഥാടനത്തിന്റെ വിവിധ ക്രമീകരണങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്‌റ്റ് ഡോ.ജോര്‍ജ്‌ജ് മംഗലത്തില്‍, ഫാ.തോമസ് പാറത്തോട്ടാല്‍ , ഫാ. ജോസഫ് കൊല്ലംപറമ്പില്‍ , ഫാ. ജോണ്‍ പുത്തന്‍പറമ്പില്‍ കൈകാരന്മാരായ സോണി ജോസഫ് നെടുംതകിടിയില്‍, പി.ം മാത്യു പാറയില്‍, എം.ി ആന്റണി അറുപറയില്‍ , പ്ലാസിഡ് വര്‍ഗീസ് കുരിശുംമൂട്ടില്‍, വിശുദ്ധവാര തീര്‍ഥാടന കമ്മിറ്റി കണ്‍വീനര്‍ സണ്ണി ജോര്‍ജ്‌ജ് ചാത്തുകുളം പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്‌ളിന്‍ ജോസഫ് പുത്തന്‍പറമ്പില്‍ ,പി.ആര്‍.ഒ ജോര്‍ജ്‌ജ് ജോസഫ് പാണംപറമ്പില്‍, എന്നിവര്‍ നേതൃത്വം നല്‍കും.