-->
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നാളെ അന്താരാഷ്‌ട്ര വനിതാദിനം ആചരിക്കും. പ്രശസ്‌ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ എച്ച്. മുക്കുട്ടി ഉദ്‌ഘാടനം നിര്‍വഹിക്കും.
എഴുത്തുകാരിയും അധ്യാപികയുമായ സിസ്‌റ്റര്‍ ജെസ്‌മി മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപിക സുസ്‌മിത സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിക്കും.
ഉച്ചയ്‌ക്ക് രണ്ടിന് സമകാലിക സ്‌ത്രീജീവിതം സംബന്ധിച്ച് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഡോ.ലിന്‍സി തങ്കപ്പന്‍ മോഡറേറ്റര്‍ ആകും. ഡോ. മഞ്‌ജുഷ കെ എ, ഡോ.ആതിര പ്രകാശ്, ഡോ. ദീപാ റേച്ചല്‍ തോമസ്, അപര്‍ണ തുളസീധരന്‍, രമ്യ വിശ്വനാഥ്, ആതിര പ്രമോദ്, വി. ജയ്‌ജിക എന്നിവര്‍ പ്രസംഗിക്കും.