-->
ചെറുപുഴ: യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷജീര്‍ ഇക്‌ബാലിനെ ആക്രമിച്ചരെ അറസ്‌റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പെരിങ്ങോം പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി. പെരിങ്ങോം ടൗണില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. പെരിങ്ങോം എസ്.എച്ച്.ഒ ടി.കെ. മുകുന്ദന്റെ നേതൃത്വത്തില്‍ ചെറുപുഴ, പഴയങ്ങാടി, പെരിങ്ങോം പോലീസ് സ്‌റ്റേഷനില്‍ നിന്നുമുള്ള വന്‍ പോലീസ് സംഘം പെരിങ്ങോം ടൗണിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു. ഷജീര്‍ ഇക്‌ബാലിനെ ആക്രമിച്ചവര്‍ പോലീസിന്റെ മുന്നില്‍കൂടി നടന്നിട്ടും അറസ്‌റ്റ് ചെയ്യുന്നില്ലെന്നും 24 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്‌റ്റ് ചെയ്‌തില്ലെങ്കില്‍ വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചിനെ തുടര്‍ന്ന് പെരിങ്ങോം ടൗണില്‍ ഇരുഭാഗത്തേയ്‌ക്കുമുള്ള വാഹന ഗതാഗതം പോലീസ് ബാരിക്കേഡും കയറും ഉപയോഗിച്ച് തടഞ്ഞു. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാര്‍ച്ച് തടഞ്ഞതിനാല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യോഗത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.ടി. സഹദുള്ള ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, ഷാക്കിര്‍ അടൂര്‍, പി. മുസ്‌തഫ, പി.കെ. ഷംസീര്‍, എന്‍.എ. സിദ്ദിഖ്, തഫ്‌ലീം മാണിയാട്, മന്‍സൂര്‍ ഇരിക്കൂര്‍, എം.പി. മുഹമ്മദ്, മുര്‍ഷിദ് കോയിപ്ര, ഫാസില്‍ ഞെക്ലി, മുഹമ്മദ് പയ്യന്നൂര്‍, ജംഷീര്‍ ആലക്കാട് എന്നിവര്‍ പ്രസംഗിച്ചു.