-->
തളിപ്പറമ്പ്: സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെയും അക്കാര്യത്തിലേക്ക് അക്കൗണ്ടുകളും മറ്റും ദുരുപയോഗം ചെയ്ുന്നയവരെയും ലക്ഷ്യം വച്ച് സംസ്‌ഥാന വ്യാപകമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നടത്തുന്ന ഓപ്പറേഷന്‍ സൈഹണ്ട് 2.0ന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തിയ െതിരച്ചിലില്‍ ഒരാള്‍ പിടിയിലായി. ജില്ലാ പോലീസ് മേധാവിയുടെ മാര്‍ഗനിര്‍ദേശപ്രകാരം കണ്ണൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളെയും ഏകോപിപ്പിച്ച് മാര്‍ച്ച് 5 ന്‌ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 27 റെയ്‌ഡുകളാണ് നടത്തിയത്.
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍, വിവിധ ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുള്ള സംശയാസ്‌പദമായ വ്യക്‌തികളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഈ റെയ്‌ഡുകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ 15 എഫ്.ഐ.ആര്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. കൂടാതെ, സംശയകരമായ ഓണ്‍ലൈന്‍ ഇടപാടുകളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് നാല് പേര്‍ക്ക് നോട്ടീസ് നല്‍കുകയും, ഇവരുടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മൂന്ന് മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു. ഇതിനകം രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഊര്‍ജിതമായ അന്വേഷണം നടത്തി,
ബന്ധപ്പെട്ട മറ്റു പ്രതികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്‌ഥര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ വലയിലാക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും, ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെ ഇത്തരം പരിശോധനകള്‍ തുടരുമെന്നും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാള്‍ അറിയിച്ചു.