Sunday, March 15, 2026 Last Updated 11 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.38 AM

ഒന്നും നടന്നില്ലെങ്കിലും ഉദ്‌ഘാടനം നടത്തി

uploads/news/2026/03/829061/3.jpg

നെടുങ്കണ്ടം: പണി പൂര്‍ത്തിയാകാതെ ജില്ലാ ആശുപത്രിയുടെ ഒ.പി. വിഭാഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ആശുപത്രിയുടെ കെട്ടിട നിര്‍മാണം 50 ശതമാനംപോലും പൂര്‍ത്തീകരിക്കാതെ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട്‌ ഒ.പി. വിഭാഗം ധൃതിപിടിച്ച്‌ ഉദ്‌ഘാടനം ചെയ്‌തതില്‍ പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഒരു ഭാഗം മാത്രം പുര്‍ത്തിയാക്കിയാണ്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
149 കോടി രൂപയുടെ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ ബഹുനില മന്ദിരം നിര്‍മിക്കുന്നത്‌. മൂന്നു വര്‍ഷം മുമ്പ്‌ പൂര്‍ത്തീകരിക്കേണ്ട കെട്ടിടങ്ങളുടെ പകുതിയോളം പണികളാണ്‌ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്‌. ഏഴ്‌ നിലകളുള്ള രണ്ട്‌ കെട്ടിടങ്ങളാണ്‌ ഇപ്പോള്‍ നിര്‍മിക്കുന്നത്‌. ഇവയില്‍ ഒ.പി. ബ്ലോക്കിന്റെ നിര്‍മാണം 75 ശതമാനത്തോളം പൂര്‍ത്തിയായി. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നാല്‌ ഒ.പി. കൗണ്ടറുകളാണ്‌ തല്‍കാലം പൂര്‍ത്തിയായിരിക്കുന്നത്‌. ഫാര്‍മസിയുള്‍പ്പെടെ താഴത്തെ നിലയില്‍ വിഭാവനം ചെയ്‌തിരിക്കുന്ന മറ്റ്‌ സൗകര്യങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ല. നാല്‌ കൗണ്ടറുകള്‍ ഉദ്‌ഘാടനം ചെയ്‌തെങ്കിലും പുതിയ കെട്ടിടത്തിലേക്ക്‌ ഒ.പി. പ്രവര്‍ത്തനം മാറ്റില്ല. കെട്ടിടം പുര്‍ണ സജ്‌ജമായശേഷം മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റൂ.
പുതിയതായി നിര്‍മിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ നിര്‍വഹിച്ചു. ആശുപത്രിയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്‌ കിഫ്‌ബിയിലൂടെ സംസ്‌ഥാന സര്‍ക്കാര്‍ സാധ്യമാക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.അഞ്ച്‌ നിലകളുള്ള പുതിയ കെട്ടിടത്തില്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, വെന്റിലേറ്റര്‍ ബെഡുകള്‍, ഡയാലിസിസ്‌ യൂണിറ്റ്‌, ആധുനിക ലാബുകള്‍ ഇവയെല്ലാമാണ്‌ സാധ്യമാക്കാന്‍ ലക്ഷ്യമിടുന്നത്‌. 80 കോടി രൂപയ്‌ക്ക് ഓപ്പറേഷന്‍ തിയറ്ററുകളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങും. ദീര്‍ഘനാളത്തെ ഇടപെടലിന്റെ ഭാഗമായാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ അധ്യക്ഷത വഹിച്ച എം.എം. മണി എം.എല്‍.എ. പറഞ്ഞു. താലൂക്ക്‌ ആശുപത്രിയില്‍ ജനങ്ങള്‍ക്ക്‌ മികച്ച ചികിത്സ ലഭ്യമാകും. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. എട്ട്‌ നിലകളുള്ള ഇരട്ട മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌.
ഹൈറേഞ്ചിലെ മികച്ച ചികിത്സാ കേന്ദ്രം എന്ന നിലയില്‍ മിനി മെഡിക്കല്‍ കോളജായാണ്‌ ആശുപത്രി വിഭാവനം ചെയ്‌തിരിക്കുന്നത്‌. ആശുപത്രി പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്‌ജമാകുന്നതോടെ എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാകും. കാത്ത്‌ ലാബിന്റ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും എം.എല്‍.എ. പറഞ്ഞു. പുതിയ ആശുപത്രി അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ ഷിഹാബ്‌ ഈട്ടിക്കല്‍, വി.എസ്‌. ബിനു, നാഗജ്യോതി ഭാസ്‌കര്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ.ആര്‍. രാമചന്ദ്രന്‍, പഞ്ചായത്തംഗം വി. റജി, സംസ്‌ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ അംഗം ജോസ്‌ പാലത്തിനാല്‍, വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളായ പി.എന്‍. വിജയന്‍, വി.സി. അനില്‍, സുരേഷ്‌ പള്ളിയാടിയില്‍, ജിന്‍സണ്‍ വര്‍ക്കി, ടി.എം. ജോണ്‍, ആര്‍. സുരേഷ്‌, ധനേഷ്‌ കുമാര്‍, സുരേഷ്‌ വര്‍ഗീസ്‌, ഇ.കെ. ഖയാസ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW