Tuesday, March 10, 2026 Last Updated 26 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.38 AM

ഹര്‍ഷം കലോത്സവം ശ്രദ്ധേയമായി

uploads/news/2026/03/829058/4.jpg

ചെറുതോണി: ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ്‌ കോളജിലെ സാമൂഹിക സേവന കൂട്ടായ്‌മയായ ഒയാസിസ്‌ സംഘടിപ്പിച്ച ഹര്‍ഷം കലോത്സവം ശ്രദ്ധേയമായി. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ്‌ ഹര്‍ഷം കലോത്സവം നടത്തുന്നത്‌. ഇടുക്കി കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷത വഹിച്ചു.
പൈനാവ്‌ അമല്‍ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍, അടിമാലി കാര്‍മല്‍ ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍, തൊടുപുഴ പ്രതീക്ഷാഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍, ഉപ്പുതറ ചാവറഗിരി സി.എം.ഐ. സ്‌പെഷല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി 135 കുട്ടികളും 37 അധ്യാപകരും പങ്കെടുത്തു. സ്‌പെഷല്‍ സ്‌കൂളില്‍ നിന്ന്‌ വന്ന കുട്ടികളുടെ കലാപരിപാടികളും കോളജിലെ കാസറ്റ്‌ മ്യൂസിക്‌ ക്ലബിലെ കുട്ടികളും, എന്‍.എസ്‌.എസ്‌ വോളണ്ടിയേഴ്‌സും വിവിധ പരിപാടികളും പ്രേമദാസ്‌ കിഴക്കഞ്ചേരി മാജിക്‌ ഷോയും അവതരിപ്പിച്ചു. ഒയാസിസ്‌ ഫാക്കല്‍റ്റി ഇന്‍ചാര്‍ജ്‌ പ്രഫ. പ്രിന്‍സ്‌ വി. ജോസ്‌, പാര്‍വതി പ്രസാദ്‌, പി.ജെ. സിദ്ധാര്‍ഥ്‌, മുഹമ്മദ്‌ ഖൈഫ്‌, ഒയാസിസ്‌ കണ്‍വീനര്‍ എസ്‌. ആശിഷ്‌, എന്‍.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസര്‍ ഫിലുമോന്‍ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW