Friday, March 13, 2026 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.38 AM

ജോലിക്ക്‌ കൂലി ചോദിച്ച വയോധികന്‌ ക്രൂരമര്‍ദനം

പീരുമേട്‌: മേസ്‌തിരി ജോലി ചെയ്‌ത ശമ്പളം ചോദിച്ചതിന്‌ കെട്ടിട ഉടമയും കൂട്ടാളിയും ചേര്‍ന്ന്‌ വയോധികനെ മര്‍ദിച്ചതായി പരാതി. വണ്ടിപ്പെരിയാര്‍ കക്കിക്കവലയില്‍ പുത്തന്‍വീട്ടില്‍ ശിവനാണ്‌ (60) മര്‍ദനമേറ്റത്‌. പഞ്ചായത്തിന്റെ സ്ലോട്ടര്‍ ഹൗസ്‌ കരാറുകാരായ വള്ളക്കടവ്‌ സ്വദേശികളായ അബ്ബാസ്‌, ഹക്കീം എന്നിവര്‍ ചേര്‍ന്ന്‌ മര്‍ദിച്ചതെന്ന്‌ ശിവന്‍ പറയുന്നു.
1800 രൂപയാണ്‌ കൂലി ഇനത്തില്‍ ലഭിക്കാന്‍ ഉള്ളത്‌. ഇത്‌ പലതവണകളായി ചോദിച്ചിട്ടും നല്‍കിയില്ല.
തുടര്‍ന്ന്‌ വണ്ടിപ്പെരിയാര്‍ പോലീസില്‍ ശിവന്‍ പരാതി നല്‍കി. അന്ന്‌ രാത്രി പ്രതികള്‍ കക്കിക്കവലയിലെ കടയില്‍ എത്തി ശിവനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന്‌ ഭാര്യ പറയുന്നു. രാവിലെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആളുകളാണ്‌ ശിവന്‍ അബോധാവസ്‌ഥയില്‍ കിടക്കുന്നത്‌ കാണുന്നത്‌. തുടര്‍ന്ന്‌ വീട്ടുകാരെ വിവരമറിയിച്ചത്‌ അനുസരിച്ച്‌ ഭാര്യയും മകനും എത്തിയാണ്‌ ശിവനെ ചുരക്കുളം ആശുപത്രിയില്‍ എത്തിച്ചത്‌. ഗുരുതര പരുക്കുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്‌തു. പട്ടിക കഷണം വെച്ചാണ്‌ മുഖത്തും തലയ്‌ക്കും കൈയ്‌ക്കും കാലിനും അടിച്ചത്‌. അപസ്‌മാര രോഗിയാണ്‌ ശിവന്‍. സംഭവത്തില്‍ വണ്ടിപെരിയാര്‍ പോലീസ്‌ കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW