Friday, March 13, 2026 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.38 AM

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചു; വാഹനങ്ങള്‍ തകരാറില്‍

പീരുമേട്‌: വണ്ടിപ്പെരിയാര്‍ ഭാരത്‌ പെട്രോള്‍ പമ്പില്‍ നിന്നും വാഹനങ്ങളില്‍ വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതായി പരാതി. ഇതില്‍ പ്രതിഷേധിച്ച്‌ ഓട്ടോ- ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ പെട്രോള്‍ പമ്പ്‌ ഉപരോധിച്ചു. ഇന്നലെ പുലര്‍ച്ചെ വണ്ടിപ്പെരിയാറിലെ ഭാരത്‌ പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ അടിച്ച നിരവധി വാഹനങ്ങളാണ്‌ തകരാറിലായി വഴിയില്‍ നിന്നു പോയത്‌. തുടര്‍ന്ന്‌ വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ ഡീസലില്‍ വെള്ളം കലര്‍ന്നതായി കണ്ടെത്തിയത്‌.
അന്വേഷണത്തില്‍ ഏകദേശം 14 ഓളം വാഹനങ്ങളാണ്‌ ഡീസല്‍ അടിച്ചതിനു ശേഷം തകരാറിലായതായി കണ്ടെത്തിയതെന്ന്‌ വാഹന ഉടമകള്‍ പറയുന്നു.തുടര്‍ന്ന്‌ ഓട്ടോ ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ഭാരത്‌ പെട്രോളിയം പമ്പ്‌ ഉപരോധിക്കുകയായിരുന്നു. ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളും പെട്രോള്‍ പമ്പ്‌ മാനേജരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ധനത്തില്‍ വെള്ളം കലര്‍ന്നതു മൂലം തകരാറിലായ മുഴുവന്‍ വാഹനങ്ങളുടെയും തകരാറുകള്‍ പരിഹരിച്ച്‌ നല്‍കാമെന്ന്‌ പമ്പ്‌ മാനേജ്‌മെന്റ്‌ നല്‍കിയ ഉറപ്പിന്‍മേല്‍ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.

Ads by Google
Advertisement
Sunday 08 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW