Friday, March 13, 2026 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.38 AM

രാജമുടി - 17 കമ്പനി - കിളിയാര്‍കണ്ടം റോഡ്‌ നിര്‍മാണങ്ങള്‍ക്ക്‌ തുടക്കം

ഇടുക്കി: പതിനാറാംകണ്ടം - പ്രകാശ്‌ റോഡിന്റെ ഭാഗമായ ഗ്രാമീണപാത രാജമുടി- 17 കമ്പനി-കിളിയാര്‍കണ്ടം റോഡിന്റെ നിര്‍മാണ ഉദ്‌ഘാടനം മന്ത്രി റോഷി അഗസ്‌റ്റിന്‍ നിര്‍വഹിച്ചു. ഒരു കോടി രൂപയാണ്‌ പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്‌. നിലവില്‍ മണ്‍പ്രതലത്തോട്‌ കൂടിയുള്ള റോഡ്‌ സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിച്ച്‌ 40 മില്ലിമീറ്റര്‍ ചിപ്പിംഗ്‌ കാര്‍പെറ്റ്‌ ഉപരതലത്തിലേക്ക്‌ പുനര്‍ നിര്‍മിക്കും.
ഈ റോഡില്‍ ആവശ്യമായ ക്രാഷ്‌ ബാരിയര്‍, ഡെലിനേറ്റര്‍, ട്രാഫിക്‌ സുരക്ഷാ സംവിധാനങ്ങള്‍കൂടി നടപ്പാക്കും. പതിനേഴ്‌ കമ്പനിയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളായ തോമസ്‌, സിബിച്ചന്‍ തോമസ്‌, പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗം അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ രാജേഷ്‌ കുമാര്‍ സി.ആര്‍, അസിസ്‌റ്റന്റ്‌ എന്‍ജിനിയര്‍ ഷോബിന്‍ റെജി, തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 08 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW