Wednesday, March 11, 2026 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.38 AM

കുമളിയില്‍ ജലസ്രോതസുകളില്‍ മാലിന്യം: കര്‍ശന നടപടിയുമായി പഞ്ചായത്ത്‌

കുമളി: ജലസ്രോതസുകളിലേക്കും പൊതു നിരത്തുകളിലും മാലിന്യങ്ങള്‍ ഒഴുക്കുന്ന സ്‌ഥാപനങ്ങള്‍ക്കും വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി കുമളി പഞ്ചായത്ത്‌. ഇതു സംബന്ധിച്ച്‌ നടപടിക്ക്‌ പ്രസിഡന്റ്‌ എം.എം. വര്‍ഗീസ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മലിനജലവും മാലിന്യങ്ങളും ഒഴുക്കിയ റിസോര്‍ട്ടിന്‌ 50,000 രൂപ പിഴ അടയ്‌ക്കാന്‍ നോട്ടീസ്‌ നല്‍കി. തോട്ടിലേക്ക്‌ നിയന്ത്രണമില്ലാതെ മാലിന്യങ്ങള്‍ ഒഴുക്കിയ ആനവച്ചാല്‍ റോഡിലുള്ള തേക്കടി വുഡ്‌സ് എന്ന സ്‌ഥാപനത്തിനെതിരെയാണ്‌ പിഴ ചുമത്താന്‍ പഞ്ചായത്ത്‌ സെക്രട്ടറി ആര്‍. അശോകുമാര്‍ നോട്ടിസ്‌ നല്‍കിയിരിക്കുന്നത്‌. സ്‌ഥാപനത്തില്‍നിന്നു പൈപ്പിലൂടെ തോട്ടിലേക്ക്‌ മാലിന ജലം ഒഴുക്കുന്നതായും കണ്ടെത്തിയിരുന്നു. തോട്ടിലേക്ക്‌ ഒഴുക്കുന്ന മലിന ജലം തമിഴ്‌നാട്ടിലെ അഞ്ച്‌ ജില്ലകളിലെ കുടിവെള്ള ശ്രോതസായ മുല്ലപെരിയാര്‍ ഒഴുകുന്ന തേക്കടി തടാകത്തിലാണ്‌ എത്തുന്നത്‌. അത്‌ വളരെ ഗൗരവത്തോടെയാണ്‌ പഞ്ചായത്ത്‌ കാണുന്നത്‌. കുമളി ടൗണിലും തേക്കടിയിലും, കൊളുത്തുപാലത്തുമുള്ള ചില സ്‌ഥാപനങ്ങള്‍ ശൗചാലയത്തില്‍ നിന്നുമുള്ള മാലിന്യം അണ്ടര്‍ ഗ്രൗണ്ട്‌ വഴി റോസാ പൂക്കണ്ടം, ആനവച്ചാല്‍ തോടുകളിലേക്ക്‌ ഒഴുക്കുന്നത്‌ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. തോടുകളിലേക്ക്‌ മലിന ജലം ഒഴുക്കാന്‍ സ്‌ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ ഇനി കര്‍ശന നടപടിയാകും ഉണ്ടാവുക. പഞ്ചായത്ത്‌ ആക്‌റ്റ് സെഷന്‍ 219 കെ, 219 വി, 219 എസ്‌ എന്നീ വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടിയെന്നും പഞ്ചായത്ത്‌ അറിയിച്ചു

Ads by Google
Advertisement
Sunday 08 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW