Thursday, March 12, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.38 AM

വീടിനും കൃഷികള്‍ക്കും ഭീഷണിയെന്ന്‌ പരാതി

കുഞ്ചിത്തണ്ണി: റോഡ്‌ നിര്‍മാണം പരിസരവാസികളുടെ വീടിനും കൃഷികള്‍ക്കും ഭീഷണിയായെന്ന്‌ പരാതി. പൊട്ടന്‍കാട്‌-ഉപ്പാര്‍- എല്ലക്കല്‍ റോഡില്‍ പൊട്ടന്‍കാട്‌ ഭാഗത്തേക്കുള്ള നിര്‍മാണ പ്രവര്‍ത്തനത്തിലാണ്‌ പരാതി. റോഡിന്‌ വീതി കൂട്ടുന്നതിന്റെ ഭാഗമായി യന്ത്രമുപയോഗിച്ച്‌ മണ്ണ്‌ നീക്കം ചെയ്‌തപ്പോള്‍ തേനംമാക്കല്‍ ജോബി തോമസിന്റെ വീട്‌ അപകടാവസ്‌ഥയിലായി. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പായി ഇവിടെ സംരക്ഷണഭിത്തി നിര്‍മിച്ചില്ലെങ്കില്‍ വീട്‌ സഹിതമിടിഞ്ഞ്‌ റോഡില്‍ പതിക്കും.
മരങ്ങള്‍ പിഴുത്‌ മാറ്റിയപ്പോള്‍ മരം മറിഞ്ഞ്‌ ജൈസണ്‍ ആനിക്കുഴിക്കാട്ടിലിന്റെ കൃഷിയിടത്തില്‍ വീണ്‌ കുരുമുളക്‌, ഏലം തുടങ്ങിയ കൃഷികള്‍ നശിച്ച്‌ പതിനായിരക്കണക്കിനു രൂപയുടെ നഷ്‌ടമാണുണ്ടായത്‌. കൃഷിയിടത്തിലേക്ക്‌ കല്ലും മണ്ണും വീണും നാശനഷ്‌ടമുണ്ടായി. ഇതിനു പരിഹാരം കാണാന്‍ കരാറുകാരോട്‌ പറഞ്ഞപ്പോള്‍ ഇയാള്‍ കൃഷിക്കാരനെ ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച്‌ രാജാക്കാട്‌ പോലീസിലും കലക്‌ടര്‍ക്കും പരാതി നല്‍കി.

Ads by Google
Advertisement
Sunday 08 Mar 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW