Tuesday, March 10, 2026 Last Updated 52 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.37 AM

റമദാന്‍: പഴവിപണിയില്‍ വിലക്കയറ്റം തുടരുന്നു

uploads/news/2026/03/829051/1.jpg

കോഴിക്കോട്‌: വിശുദ്ധിയുടെയും ത്യാഗത്തിന്റെയും റംസാന്‍ നാളുകള്‍ സജീവമായതോടെ പഴവിപണിയില്‍ വിലകയറ്റം. ഇത്തവണത്തെ റമദാന്‍ വിപണിയെ ഏറെ സ്വാധീനിക്കുന്നത്‌ കേരളത്തില്‍ തുടരുന്ന കഠിനമായ വേനല്‍ച്ചൂടാണ്‌. നോമ്പുതുറയുടെ മധുരവും കുളിര്‍മയും തേടി എത്തുന്ന വിശ്വാസികള്‍ക്ക്‌ വിലക്കയറ്റം ചെറിയൊരു വെല്ലുവിളിയാകുന്നുണ്ടെങ്കിലും കോഴിക്കോട്ടെ പഴവിപണിയില്‍ തിരക്കിന്‌ ഒട്ടും കുറവില്ല. ഒരു പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ നോമ്പെടുക്കുന്ന വിശ്വാസിക്ക്‌ വൈകുന്നേരം നോമ്പുതുറക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ പഴവര്‍ഗങ്ങളാണ്‌.
കേവലം ഒരു ആഹാരം എന്നതിലുപരി ആരോഗ്യപരമായും മതപരമായും പഴവര്‍ഗങ്ങള്‍ക്ക്‌ റമദാനില്‍ വലിയ പ്രാധാന്യമാണുള്ളത്‌. കടുത്ത ചൂടില്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പഴങ്ങള്‍ക്കാണ്‌ ഇത്തവണ വിപണിയില്‍ വന്‍ ഡിമാന്‍ഡ്‌. ഇതില്‍ മുന്‍പന്തിയിലാണ്‌ തണ്ണിമത്തന്‍. നോമ്പുതുറ സമയത്തെ ദാഹം ശമിപ്പിക്കാന്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ തണ്ണിമത്തനെയാണ്‌. സാധാരണ ചുവന്ന ഇനത്തിന്‌ പുറമെ കുരുവില്ലാത്ത തണ്ണിമത്തനും മഞ്ഞനിറത്തിലുള്ള കിരണ്‍ തണ്ണിമത്തനും ഇത്തവണ വിപണിയില്‍ സജീവമാണ്‌. ഗള്‍ഫ്‌ യുദ്ധ സാഹചര്യത്തില്‍ കയറ്റുമതിയില്‍ ഇടവ്‌ സംഭവിച്ചതിനാല്‍ പഴവര്‍ഗങ്ങള്‍ക്ക്‌ വിലകുറയുമെന്നായിരുന്നു എല്ലാവരും കരുതിയത്‌. എന്നാല്‍ ഓരോ ദിവസവും പഴവര്‍ഗങ്ങള്‍ക്ക്‌ വിലവര്‍ധനവാണ്‌ രേഖപ്പെടുത്തുന്നതെന്ന്‌ വ്യാപാരികള്‍ പറയുന്നു.
മിക്ക പഴങ്ങള്‍ക്കും കഴിഞ്ഞ ആഴ്‌ചയേക്കാള്‍ പത്ത്‌ മുതല്‍ 20 ശതമാനം വരെ വില വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ട്‌. പൈനാപ്പിള്‍- 100 രൂപ, മുന്തിരി- 120 രൂപ, കറാച്ചിമുന്തിരി- 160രൂപ, കക്കിരി-40 രൂപ, തണ്ണിമത്തന്‍-30 രൂപ, ആപ്പിള്‍- 200 രൂപ, ഓറഞ്ച്‌- 100രൂപ, പേരക്ക-100 രൂപ, ഉറുമാമ്പഴം- 160, പപ്പായ- 50, മാങ്ങ-140, തണ്ണിമത്തന്‍ കിരണ്‍-40, അവോക്കാഡോ-180,ഡ്രാഗണ്‍ഫ്രൂട്ട്‌-150 എന്നിങ്ങനെയാണ്‌ കിലോഗ്രാമിന്‌ കഴിഞ്ഞ ദിവസത്തെ വില. പലതിനും വില വര്‍ധി്‌ച്ച് കൊണ്ടിരിക്കുകയാണ്‌. ഇഫ്‌ത്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നതിനാല്‍ വലിയതോതില്‍ പഴങ്ങള്‍ വില്‍പ്പന നടക്കുന്നുണ്ട്‌. ഇടനിലക്കാര്‍ റമദാന്‍ സീസണ്‍ കണ്ട്‌ വിലവര്‍ധിപ്പിക്കുന്നതാണെന്നാണ്‌ ആക്ഷേപം.
തമിഴ്‌നാട്‌, കര്‍ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിാണ്‌ കേരളത്തിലേക്ക്‌ പ്രധാനമായും പഴങ്ങള്‍ എത്തുന്നത്‌. എന്നാല്‍ കടുത്ത വേനല്‍ കാരണം ഈ സംസ്‌ഥാനങ്ങളില്‍ ഉല്‍പ്പാദനം കുറഞ്ഞത്‌ വിലക്കയറ്റത്തിന്‌ ഒരു പ്രധാന കാരണമായതായാണെന്ന്‌ ഇടനിലക്കാര്‍ പറയുന്നത്‌.
വിലക്കയറ്റത്തിന്റെ വെല്ലുവിളികള്‍ ഉണ്ടെങ്കിലും, മധുരമൂറുന്ന പഴങ്ങളുമായി കേരളത്തിലെ വിപണികള്‍ റമദാനെ ആഘോഷമാക്കുകയാണ്‌. പള്ളികളും വീടുകളും കേന്ദ്രീകരിച്ചുള്ള ഇഫ്‌താര്‍ സംഗമങ്ങള്‍ സജീവമായതോടെ വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ്‌ പാളയത്തെ ചെറുകിട പഴ വ്യാപാരികള്‍ പറയുന്നത്‌.

Ads by Google
Advertisement
Sunday 08 Mar 2026 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW