Tuesday, March 10, 2026 Last Updated 53 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.37 AM

ഇഫ്‌താര്‍ സംഗമവും അവാര്‍ഡ്‌ ജേതാവിന്‌ സ്വീകരണവും

മുക്കം: ചേന്ദമംഗല്ലൂര്‍ മുതിര്‍ന്ന പൗരന്മാരൂടെ കൂട്ടായ്‌മയില്‍ സൗഹൃദവും സ്‌നേഹവും വിരുന്നൊരുക്കി പുല്‍പ്പറമ്പ്‌ സായാം ഹാളില്‍ ഇഫ്‌താര്‍ സംഗമവും അവാര്‍ഡ്‌ ജേതാവിന്‌ സ്വീകരണവും നല്‍കി. സാമൂഹ്യ സാസ്‌ക്കാരിക, രാഷ്‌ടീയ മേഖലകളെടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന്‌ പങ്കാളികളായി. മുക്കം നഗരസഭ പുല്‍പ്പറമ്പ്‌ ഡിവിഷന്‍ കൗണ്‍സിലര്‍ ജസീല അസീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സീനിയര്‍ സിറ്റിസണ്‍ ചേന്ദമംഗല്ലൂര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ വി.പി അബ്‌ദുല്‍ ഹമീദ്‌ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന തലത്തില്‍ മികച്ച അംഗനവാടി ടീച്ചര്‍ പുരസ്‌ക്കാരം നേടിയ റസിയെ എ.എം മമ്മുട്ടി പൊന്നാടയണിച്ച്‌ ചടങ്ങില്‍ ആദരിച്ചു.
കൗണ്‍സിലര്‍ ജസീല ഉപഹാരം സമ്മാനിച്ചു. അവാര്‍ഡ്‌ റസിയ ജേതാവ്‌ മറുപടി പ്രഭാഷണം നടത്തി. ടി. അബുല്ല, കെ.മുഹമ്മദ്‌ കുട്ടി, മെഹറുന്നീസ, റസിയ തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ സിറ്റിസണ്‍ യൂണിറ്റ്‌ സെക്രട്ടറി ടി. മമ്മദ്‌ സ്വാഗതവും എക്‌സിക്യൂട്ടിവ്‌ അംഗം ജയശീലന്‍ പയ്യടി നന്ദിയും പറഞ്ഞു. വി.പി അബ്‌ദുല്‍ ഹമീദ്‌, ടി മമ്മദ്‌, കെ.പി വോലായുധന്‍, വി. അശോകന്‍, ടി. അബ്‌ദുല്ല, മെഹറുന്നീസ, ഒ. സഫിയ, ജയശീലന്‍ പയ്യടി, ഗോപാലന്‍, ടി.വി അബ്‌ദല്ല, ദസ്‌തഗീര്‍, മോയിന്‍കുട്ടി, സി.കെ നാഗന്‍, സി.ടി അമീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 08 Mar 2026 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW