Tuesday, March 10, 2026 Last Updated 53 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.37 AM

തൂണേരി ബ്ലോക്ക്‌ ബജറ്റ്‌: ആരോഗ്യ മേഖലയില്‍ സമഗ്ര പദ്ധതി

നാദാപുരം: ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഉന്നമനത്തിനും ആരോഗ്യ മേഖലയില്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ 2026-27 വര്‍ഷത്തെ തൂണേരി ബ്ലോക്ക്‌ ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ ഷീമ വള്ളില്‍ അവതരിപ്പിച്ചു. നാദാപുരം താലൂക്ക്‌ ആശുപത്രി ആധുനികവല്‍ക്കരിക്കുന്നതിന്‌ മാസ്‌റ്റര്‍ പ്ലാന്‍ തയ്ായറാക്കും.
നാദാപുരം ആശുപത്രി, വളയം സി.എച്ച്‌.സി തണ്ണീര്‍പ്പന്തല്‍ താലൂക്ക്‌ ഹോമിയോ ആശുപത്രി എന്നിവയുടെ വികസനത്തിനും പാലിയേറ്റീവ്‌ പരിചരണത്തിനുമായി രണ്ടുകോടി 46 ലക്ഷം വകയിരുത്തി. സ്‌പര്‍ശം കിഡ്‌നി ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മരുന്ന്‌ വിതരണത്തിന്‌ 6 ലക്ഷം രൂപ മാറ്റിവെച്ചു. സമഗ്ര നെല്‍കൃഷി വികസനത്തിനുമായി 6 ലക്ഷം രൂപ, കാര്‍ഷിക മേഖലയിലെ വന്യമൃഗശല്യം തടയുന്നതിനായി സൗരോര്‍ജ വേലി നിര്‍മ്മാണത്തിന്‌ 6 ലക്ഷം രൂപ നീക്കിവച്ചു. ക്ഷീര വികസനത്തിനും മൃഗസംരക്ഷണത്തിനും 33 ലക്ഷം വകയിരുത്തി.
പഞ്ചായത്തുകളില്‍ കളിക്കളം നിര്‍മ്മാണത്തിനും നീന്തല്‍കുളം എന്നിവ നിര്‍മ്മിക്കുന്നതിനും സമഗ്ര പദ്ധതി തയ്യാറാക്കും. ചെക്യാട്‌ പഞ്ചായത്തില്‍ കളിസ്‌ഥലം വാങ്ങാന്‍ 15 ലക്ഷം രൂപ അനുവദിച്ചു. വ്യവസായിക പുരോഗതി ലക്ഷ്യമിട്ട്‌ വ്യാവസായിക പാര്‍ക്കുകള്‍ നിര്‍മ്മിക്കും. സ്വയംതൊഴില്‍ സംരംഭകര്‍ക്കായി 48 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷി ഉന്നമനത്തിനായി 55 ലക്ഷം ബജറ്റില്‍ ഉള്‍പെടുത്തി. ഏഴു പഞ്ചായത്തുകളെയും ഒരു യൂണിറ്റായി കണ്ട്‌വയോജന വനിതാ സൗഹൃദ ബ്ലോക്ക്‌ പഞ്ചായത്താക്കി മാറ്റാന്‍ പദ്ധതി. പട്ടികവര്‍ണ്മ വികസനത്തിനായി 34 ലക്ഷം ഉള്‍പെടുത്തി.
ടൂറിസം മേഖലയ്‌ക്ക് പ്രത്യേക പാക്കേജ്‌ നടപ്പിലാക്കാനും ബജറ്റ്‌ ലക്ഷ്യമിടുന്നു. ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.പി പ്രദീഷ്‌ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ അഹമ്മദ്‌ പുന്നക്കല്‍, വളപ്പില്‍ കുഞ്ഞമ്മദ്‌, ബ്ലോക്ക്‌ സ്‌ഥിരം സമിതി അധ്യക്ഷരായ ടി.പി പുരുഷു, രമ മടപ്പള്ളി, പി. ഷാഹിന, അംഗങ്ങളായ സൂപ്പി നരിക്കാട്ടേരി, കെ.ടി ബാബു, അഖില മാര്യാട്ട്‌ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എം. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

Ads by Google
Advertisement
Sunday 08 Mar 2026 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW