Wednesday, March 11, 2026 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.36 AM

പൈപ്പ്‌ പൊട്ടി: കരുമാടി പ്ലാന്റിലെ പമ്പിങ്‌ നിര്‍ത്തി

uploads/news/2026/03/829046/3.jpg

അമ്പലപ്പുഴ: വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥ. പൈപ്പ്‌ ലൈന്‍ പൊട്ടി ഒരു പ്രദേശമാകെ പ്രളയ സമാനം. അമ്പലപ്പുഴ കച്ചേരിമുക്കിലാണ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ ഏഴോടെ പൈപ്പ്‌ ലൈന്‍ പൊട്ടി കുടിവെള്ളം വന്‍ തോതില്‍ പാഴായത്‌. ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ദേശീയ പാതാ നവീകരണത്തിന്റെ ഭാഗമായി നടന്ന അറ്റകുറ്റപ്പണി ചൊവ്വാഴ്‌ചയാണ്‌ പൂര്‍ത്തിയായത്‌. എന്നാല്‍ ശരിയായ രീതിയിലല്ല ഇത്‌ പൂര്‍ത്തിയാക്കിയതെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. തൊട്ടു പിന്നാലെയാണ്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ ജംഗ്‌ഷനില്‍ പൈപ്പ്‌ ലൈന്‍ പൊട്ടി പ്രദേശമാകെ വെള്ളക്കെട്ടായത്‌.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കവിത സ്‌ഥലത്തെത്തി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടശേഷം കരുമാടി പ്ലാന്റിലെ പമ്പിംഗ്‌ നിര്‍ത്തി വയ്‌ക്കാന്‍ തീരുമാനിച്ചു.

Ads by Google
Advertisement
Sunday 08 Mar 2026 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW