Friday, March 13, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.36 AM

മുഖക്കുരുവില്‍ കുടുങ്ങിയ പുഴുക്കളെ ശസ്‌ത്രക്രിയയിലൂടെ നീക്കി

uploads/news/2026/03/829043/4.jpg

ചേര്‍ത്തല: മുഖക്കുരുവില്‍ കുടുങ്ങിയ പുഴുക്കളെ ശസ്‌ത്രക്രിയയിലൂടെ നീക്കി. ചേര്‍ത്തല സര്‍ക്കാര്‍ താലൂക്ക്‌ ആശുപത്രിയില്‍ തൈക്കല്‍ സ്വദേശിനിയായ 66 കാരിയുടെ കണ്ണിനു താഴെയുണ്ടായ കുരുവില്‍നിന്നാണ്‌ പാരാസൈറ്റിക്‌ പുഴുക്കളെ (ഡിറോഫിലേറിയ) നീക്കിയത്‌. 3.5 സെന്റീ മീറ്റര്‍ നീളത്തില്‍ അഞ്ചു മില്ലി മീറ്ററുമുളള രണ്ടു പുഴുക്കളെയാണ്‌ പുറത്തെടുത്തത്‌. അള്‍ട്രാ സൗണ്ട്‌ പരിശോധനയ്‌ക്കുശേഷം നടത്തിയ ശസ്‌ത്രക്രിയയിലാണു പുഴുവാണെന്നു കണ്ടെത്തിയത്‌. സര്‍ജന്‍ ഡോ. മുഹമ്മദ്‌ മുനീറിന്റെ നേതൃത്വ ത്തിലായിരുന്നു ശസ്‌ത്രക്രിയ.
പുഴുക്കളെയും ചുറ്റുമുള്ള ടിഷ്യൂവും ശസ്‌ത്രക്രിയയിലുടെ പൂര്‍ണമായി നീക്കം ചെയ്‌തു. സാമ്പിള്‍ വിശദമായ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്‌. നേരത്തേയും സമാനമായ രീതിയില്‍ നടത്തിയ എട്ടോളം ശസ്‌ത്രക്രിയകളില്‍ പുഴുക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും അപൂര്‍വമാണെങ്കിലും ഇതു പഠന വിധേയമാക്കേണ്ടതിനാല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്നും ഡോ. മുഹമ്മദ്‌ മുനീര്‍ പറഞ്ഞു.
സാധാരണയായി നായ്‌ക്കളിലാണ്‌ ഇത്തരം പുഴുക്കളെ കാണുന്നത്‌. കൊതുകുകളാണ്‌ ഇത്‌ പരത്തുന്നത്‌. മനുഷ്യരില്‍ സാധാരണയായി കണ്ണിന്‌ ചുറ്റും, മുഖം, കഴുത്ത്‌, കൈ, വയര്‍ എന്നിവിടങ്ങളില്‍ ചെറിയ കുരുക്കളായി ഇത്‌ കാണപ്പെടാറുണ്ട്‌. രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ കേസുകള്‍ ആശുപത്രിയില്‍ വന്നിട്ടുണ്ട്‌. ഇതു രക്‌തത്തില്‍ കടന്നാല്‍ അപകടകരമാകാനും സാധ്യതയുണ്ട്‌. തെരുവുനായകളിലടക്കം പരാസൈറ്റിക്‌ വ്യാപകമായി നിലനില്‍ക്കുന്നതിനാല്‍ കൊതുക്‌ കടിയിലൂടെ മനുഷ്യരിലേക്ക്‌ പകരാനുള്ള സാധ്യതയുള്ളതിനാല്‍ തെരുവ്‌ നായകളില്‍ നിരീക്ഷണവും കൊതുക്‌ നിയന്ത്രണവും കാര്യക്ഷമമാക്കണമെന്നും ആശുപത്രി സൂപ്രണ്ട്‌ ഡോ. എസ്‌.ആര്‍. അമീന പറഞ്ഞു.

Ads by Google
Advertisement
Sunday 08 Mar 2026 11.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW