-->
ചേര്‍ത്തല: സഹൃദയായുടെ നേതൃത്വ ത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ വൈക്കം, ചേര്‍ത്തല മേഖലാ തല വനിത നേതൃസംഗമവും തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംഘാംഗങ്ങള്‍ക്ക് സ്വീകരണവും ഒരുക്കി.
മുട്ടം പാസ്‌റ്ററല്‍ സെന്ററില്‍ ദെലീമ ജോജോ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനാ വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഡയറക്‌ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ചെയര്‍മാന്‍ എസ്. സോബിന്‍ ജനപ്രതിനിധികളെ ആദരിച്ചു. സംഘാംഗങ്ങളുടെ കുടുംബങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. നഗരസഭാ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഥീന രാജു, ഫാ. ജിനോ ഭരണികുളങ്ങര, ഫാ. സിബിന്‍ മനയംപിള്ളി, സിസ്‌റ്റര്‍ ജ്യോതിസ്, ജൂഡി തോമസ്, റാണി ചാക്കോ, ബീന മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.