-->
കുട്ടനാട്: യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഫാ. ജോര്‍ജ് അവണൂര്‍ ആവശ്യപ്പെട്ടു. ലോക പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ച് വൈ.എം.സി.എ രാമങ്കരിയില്‍ നടത്തിയ ലോക സമാധാന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ കുട്ടനാട് വൈ.എം.സി.എ പ്രസിഡന്റ് ടോമിച്ചന്‍ മേപ്പുറം അധ്യക്ഷത വഹിച്ചു.
ഗള്‍ഫിലും മധ്യേഷ്യയിലും അടക്കമുള്ള ലക്ഷകണക്കിനു പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്ക് ഉത്തരവാദിത്വം ഉണ്ടെന്നും എല്ലാ രാജ്യങ്ങളും ആഗോള സംഭാഷണത്തിലൂടെ സമാധാനം വീണ്ടെടുക്കാന്‍ അടിയന്തരശ്രമം തുടരണമെന്ന് വൈ.എം.സി.എ. ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന്‍ ചെറുകാട്, ട്രഷറര്‍ കെ.ജെ. ജെയിംസ് കൊച്ചു കുന്നേല്‍, ഭാരവാഹികളായ ടോമിച്ചന്‍ ചേന്നാട്ടുശേരി, ജോയിച്ചന്‍ നടുച്ചിറ,ദേവസിയാച്ചന്‍ വേഴപ്ര, ജെ. കുര്യാക്കോസ് ,ബാബു വടക്കേകളം, സുനില്‍ കുര്യാളശേരി, ജിജോ നെല്ലു വേലി, എന്നീവര്‍ പ്രസംഗിച്ചു.