Wednesday, March 11, 2026 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.53 AM

അയല്‍വാസിയെ കൊലപ്പെടുത്തിയ കേസ്‌:പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവും പിഴയും

uploads/news/2026/03/828848/4.jpg

പത്തനംതിട്ട : അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
വെച്ചൂച്ചിറ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കൊല്ലമുള, കുന്നംമുറി സ്വദേശി പരുവ, കട്ടിക്കല്‍ എക്‌സ് - സര്‍വീസ്‌ മെന്‍ കോളനി ബ്ലോക്ക്‌ നമ്പര്‍ 96 ല്‍ തമ്പി എന്ന്‌ വിളിക്കുന്ന വര്‍ഗീസ്‌ ഡാനിയേ (71)ലിനെയാണ്‌ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്‌.പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (രണ്ട്‌) ജഡ്‌ജ് കെ. വിഷ്‌ണുവാണ്‌ ശിക്ഷ വിധിച്ചത്‌.
2017 ഓഗസ്‌റ്റ് മൂന്നിന്‌ ആയിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം. പരുവ കട്ടിക്കല്‍ എക്‌സ് സര്‍വീസ്‌ മെന്‍ കോളനി ബ്ലോക്ക്‌ നമ്പര്‍ 95 ല്‍ പുരുഷോത്തമന്‍ നായരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന വിപിന്‍ ഗോപിനാഥ്‌ ആണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. അന്ന്‌ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന നൂമാന്‍, ഇന്‍സ്‌പെക്‌ടര്‍ എം.ആര്‍. സുരേഷ്‌ കുമാര്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍, ഇന്‍സ്‌പെക്‌ടര്‍ എം.ഐ. ഷാജി ആണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ പി.ആര്‍. അനില്‍കുമാര്‍ ഹാജരായി.

Ads by Google
Advertisement
Saturday 07 Mar 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW