-->
പത്തനംതിട്ട : നഗരത്തിന് സമീപം പത്തനംതിട്ട കൊടുംതറയില്‍ പ്രവര്‍ത്തിക്കുന്ന കേരള ബിവറേജസ് കോര്‍പ്പറേഷന്റെ ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറിയില്‍ നിന്നും മദ്യം മോഷ്‌ടിച്ച കേസില്‍ യുവാവ് അറസ്‌റ്റിലായി. പത്തനംതിട്ട പുത്തന്‍പീടിക സ്വദേശി മടുക്കുവേലില്‍ വീട്ടില്‍ ജിജോ (25) യെ ആണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മാര്‍ച്ച് നാലിന് രാത്രി 8 നുശേഷം ആയിരുന്നു മോഷണം നടന്നത്. ഗോഡൗണിലേക്ക് മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി ഗോഡൗണിന് മുന്നില്‍ പാര്‍ക്ക് ചെയ്‌തിരിക്കുകയായിരുന്നു. ലോറിയില്‍ നിന്നും 5090 രൂപ വില വരുന്ന ഒന്‍പത് കുപ്പി മദ്യം ആണ് ഇയാളും സഹായികളും ചേര്‍ന്ന് മോഷ്‌ടിച്ചത്.
സബ് ഇന്‍സ്‌പെക്‌ടര്‍മാരായ ബിനു മോഹന്‍, ഷിജു പി സാം, എസ്.സി.പി.ഒ രാജീവ് കൃഷ്‌ണന്‍, സി.പി.ഒമാരായ അരുണ്‍, സുമന്‍, ശ്യാം, ജയകുമാര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.