Wednesday, March 11, 2026 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.53 AM

മഞ്ഞപ്പൂക്കളാല്‍ വര്‍ണ കാഴ്‌ച്ചയൊരുക്കി ഒറ്റപ്ലാവില്‍ വീട്‌

uploads/news/2026/03/828846/2.jpg

പത്തനംതിട്ട: വീടിന്റെ ടെറസില്‍ പടര്‍ത്തിയ ക്യാറ്റ്‌സ് ക്ലൗ എന്ന ഇനം ചെടി നിറയെ പൂവിട്ടതോടെ ജോണ്‍ പോളിന്റെ ഒറ്റപ്ലാവില്‍ വീട്‌ പ്രദേശവാസികള്‍ക്കാകെ കൗതുക കാഴ്‌ച്ചയാക്കുകയാണ്‌. പത്തനംതിട്ട നഗരത്തില്‍ നന്നുവക്കാട്‌ സ്വദേശിയായ വിദേശ മലയാളി ജോണ്‍ പോളിന്റെ ഇരുനില വീട്ടിലാണ്‌ പ്രകൃതി മഞ്ഞപ്പൂക്കള്‍കൊണ്ട്‌ ഒരു വസന്തം തീര്‍ത്തിരിക്കുന്നത്‌.
8 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു സുഹൃത്ത്‌ ജ്യോതിഷ്‌ നല്‍കിയതാണ്‌ ക്യാറ്റ്‌സ് ക്ലൗ എന്ന ഇനം ചെടി. പേര്‌ സൂചിപ്പിക്കും പോലെ തന്നെ പൂച്ചയുടെ നഖത്തിന്‌ സമാനമായ മുള്ളകള്‍ നിറഞ്ഞതാണ്‌ ഈ ഇനം ചെടി. അതിനാല്‍ വീടാകെ ചെടി വളര്‍ന്ന്‌ നിന്നാലും ഇഴജന്തുക്കളേയും മറ്റും ഭയപ്പെടേണ്ടതില്ലെന്ന്‌ പോള്‍ ജോണ്‍ പറയുന്നു. ജോണ്‍ പോളിന്റെ മാതാവ്‌ ഗ്രേസി യാണ്‌ ഇവിടെ സ്‌ഥിരതാമസമുള്ളത്‌. മൂന്ന്‌ വര്‍ഷം മുന്‍പാണ്‌ ക്യാറ്റ്‌സ് ക്ലൗ ആദ്യമായി പൂവിട്ടത്‌. ഈ വര്‍ഷത്തെ പൂക്കാലം കഴിഞ്ഞ ദിവസം ആരംഭിച്ചു. മഞ്ഞ പൂങ്കുലകള്‍ സമൃദ്ധമായി വിരിഞ്ഞ്‌ വീടിന്റെ മേല്‍ക്കുരയിലാകെ നില്‍ക്കുന്നത്‌ കാഴ്‌ച്ചക്കാര്‍ക്ക്‌ ഒരു ദൃശ്യ വിരുന്ന്‌ തന്നെ ഒരുക്കിയിട്ടുണ്ട്‌. ചില ആല്‍ബം , ടെലി ഫിലിം നിര്‍മ്മാതാക്കള്‍ ചിത്രീകരണത്തിന്‌ അനുവാദം തേടിയിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 07 Mar 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW