Wednesday, March 11, 2026 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.53 AM

പൊളിക്കണോ, വേണ്ടയോ ? പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷന്‍ 'അണ്‍ഫിറ്റ്‌'

uploads/news/2026/03/828845/1.jpg

പത്തനംതിട്ട: പൊളിക്കണോ വേണ്ടയോ സംശയത്തില്‍ പത്തനംതിട്ടയിലെ പൊതുമരാമത്തു്‌ വിഭാഗം. സ്വന്തം ഓഫീസുകള്‍ കൂടി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷന്റെ നിലവിലെ അവസ്‌ഥയില്‍ പൊിക്കേണ്ടതാണ്‌.ഇതിനായുള്ള പ്രാഥമിക യോഗങ്ങളും നടന്നു.എന്നാലിപ്പോള്‍ പൊടി തട്ടി അറ്റകുറ്റപ്പണികളും നടക്കുന്നു.ജില്ലാ ശില്‌പി കെ.കെ. നായരുടെ വികസന വീക്ഷണത്തില്‍ നിര്‍മ്മിച്ചതാണ്‌ നഗര മധ്യത്തിലെ മിനി സിവില്‍ സ്‌റ്റേഷന്‍.ജില്ല രൂപീകരിച്ചപ്പോള്‍ ആസ്‌ഥാനം ഇവിടെ ആക്കാം എന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും ഭാവി വികസനം തടസപ്പെടുമെന്ന്‌ നിര്‍ദേശിച്ചാണ്‌ പി.ഐ.പിയുടെ സ്‌ഥലവും കെട്ടിടവും ഏറ്റെടുത്തത്‌. ഇവിടെ ഇപ്പോള്‍ ജില്ലാ ഭരണ കൂട ആസ്‌ഥാനവും ജില്ലാ പഞ്ചായത്തും പ്രവര്‍ത്തിക്കുന്നുമുണ്ട്‌ .താലൂക്ക്‌ തല ഓഫീസുകളും കോടതികളുമാണ്‌ മിനി സിവില്‍ സ്‌റ്റേഷന്‍ വളപ്പിലുള്ളത്‌.ഇതില്‍ ആദ്യം നിര്‍മ്മിച്ച മുഖ്യ കെട്ടിടത്തിനാണ്‌ ബലക്ഷയം ഉണ്ടെന്ന കണ്ടെത്തല്‍ ഉണ്ടായിട്ടുള്ളത്‌. ഇതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ മാറ്റി സ്‌ഥാപിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നു. ഇതിനായി വകുപ്പ്‌ തല യോഗങ്ങളും കഴിഞ്ഞ ദിവസം കലക്‌ടറുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടന്നു.ഇതിന്റെ തുടക്കം എന്ന നിലയില്‍ അപകടാവസ്‌ഥ യിലുള്ള മിനി സിവില്‍ സ്‌റ്റേഷനിലെ ഓഫിസുകള്‍ മാറ്റണമെന്ന നിര്‍ദേശം ഉണ്ടായി. കെട്ടിടം അണ്‍ഫിറ്റ്‌ ആണെന്ന റിപ്പോര്‍ട്ട്‌ വന്നതോടെയായിരുന്നു ഇത്‌.ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ സുരക്ഷിതമായ സ്‌ഥലത്തേക്ക്‌ മാറ്റുകയും പുതിയത്‌ നിര്‍മിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിനെ സമീപിക്കാനും തീരുമാനിച്ചു.നിലവില്‍ സിമെന്റ്‌ അടര്‍ന്ന്‌ കമ്പികള്‍ തെളിഞ്ഞ നിലയിലാണ്‌ മിക്ക ഭാഗങ്ങളും. കോടതികളും ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളും മിനി സിവില്‍ സ്‌റ്റേഷനിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്നതിനാല്‍ ഓഫീസ്‌ മാറ്റം ബുദ്ധിമുട്ട്‌ ഉണ്ടാക്കുകയും ചെയ്യും.ഇതിനിടയിലാണ്‌ താത്‌ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തുന്നത്‌. ഏറെക്കാലമായി കെട്ടിടത്തിന്റെ പല ഭാഗത്തും തകര്‍ച്ചകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ ജീവനക്കാര്‍ ആശങ്കയോടെയാണ്‌ ജോലിക്ക്‌ എത്തുന്നത്‌. എന്തായാലും നഗര മധ്യത്തിലെ ഈ ബഹുനില മന്ദിരം പൊളിച്ചു്‌ നീക്കണമെന്ന്‌ ജനങ്ങളും ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Saturday 07 Mar 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW