Tuesday, March 10, 2026 Last Updated 32 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.53 AM

കെ.വി. കനാല്‍ പുനരുദ്ധാരണം നടപ്പാക്കണമെന്ന്‌

uploads/news/2026/03/828844/4.jpg

വൈക്കം: തലയാഴം, വെച്ചൂര്‍, കല്ലറ, ആയാംകുടി, മുണ്ടാര്‍, എഴുമാന്തുരുത്ത്‌, വടയാര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കുമരകവുമായി ബന്ധിപ്പിക്കുന്ന അപ്പര്‍ കുട്ടനാട്‌ മേഖലയിലെ നെല്‍ കര്‍ഷകര്‍ക്ക്‌ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്‌ കെ.വി കനാല്‍ പുനരുദ്ധാരണം.
കര്‍ഷകരുടെ സ്വപ്‌ന പദ്ധതിയാണ്‌. മൂവാറ്റുപുഴ ആറിലെ വെള്ളം കെ.വി കനാല്‍ എത്തിച്ചാല്‍ മേഖലയില്‍ നെല്ലുല്‍പാദനരംഗത്തും, ശുദ്ധജല മത്സ്യകൃഷി, ഉള്‍നാടന്‍ ജലഗതാഗതം, ടൂറിസം മേഖലയിലും വലിയ മാറ്റം ഉണ്ടാകും. നെല്‍കര്‍ഷകരുടെ വര്‍ഷങ്ങളായ ആവശ്യമാണ്‌ ഈ പദ്ധതി. നെല്‍കൃഷിക്ക്‌ ശുദ്ധജലം ലഭ്യമായാല്‍ നെല്ലിന്റെ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും രോഗപ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും ചെയ്യും. അതുവഴി ഉല്‍പാദനവും വര്‍ധിക്കും. കൂടാതെ പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കും സഹായകരമാവും. ശുദ്ധജല മത്സ്യകൃഷി മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന്‌ തുടക്കമാകും. പദ്ധതി നടപ്പിലായാല്‍ ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളത്‌ . കേരള സംസ്‌ഥാനത്തിന്റെ ജലപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ ജലഗതാഗത മേഖലയില്‍ ഉള്‍നാടന്‍ ജലഗതാഗതരംഗത്ത്‌ ടൂറിസത്തിന്റെ അനന്തമായ സാധ്യതകള്‍ ഗണ്യമായി വര്‍ധിക്കും. തോടുകളും, ആറുകളും, നെല്‍പാഠങ്ങളും, തെങ്ങിന്‍ തോപ്പും നമ്മുടെ നാടിന്റെ പ്രകൃതിയുടെ മനോഹാരിത അസ്വദിക്കാന്‍ ടൂറിസ്‌റ്റുകള്‍ അവസരം ഒരുക്കും. കടുത്ത വരള്‍ച്ച നേരിടുന്ന കാലാവസ്‌ഥയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ശുദ്ധജലക്ഷാമവും, അതോടൊപ്പം ഓരുവെള്ളം കയറുന്നത്‌ വഴി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ സാധിക്കും. പദ്ധതിയുടെ പ്രയോജനം വിലയിരുത്തിയ കേരള കോണ്‍ഗ്രസ്‌ എം തലയാഴം മണ്ഡലം മണ്ഡലം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി അംഗം ബിജു പറപ്പള്ളി, മന്ത്രിമാരായ റാഷി അഗസ്‌റ്റിനും, മുഹമ്മദ്‌ റിയാസിനും നിവേദനം നല്‍കി.

Ads by Google
Advertisement
Saturday 07 Mar 2026 04.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW