-->
പാലാ: ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിന്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സര്‍ക്യൂട്ട് സെന്ററായ കനാന്‍ നാട് ജംഗ്‌ഷനില്‍ നിന്ന് മുനിയറ ഗുഹയിലേയ്‌ക്കും മലങ്കര ഡാം വ്യൂ പോയിന്റിലേയ്‌ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ കനാന്‍നാട് മുനിയറഗുഹ റോഡിന്റെ തുടക്ക ഭാഗമായ കനാന്‍ തോടിന് കുറുകെ പാലവും ചെക്ക് ഡാമും നിര്‍മ്മിക്കാന്‍ 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി.അറിയിച്ചു.
മന്ത്രി റോഷി അഗസ്‌റ്റിന് സമര്‍പ്പിച്ച പദ്ധതിയുടെ അടിസ്‌ഥാനത്തിലാണ് ജലസേചന വകുപ്പില്‍ നിന്നും 2 കോടി രൂപ അനുവദിച്ചത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇവിടം സന്ദര്‍ശിക്കുവാന്‍ എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ക്ക് മുനിയറയിലേയ്‌ക്കുള്ള കനാന്‍ തോട് മുറിച്ചുകടക്കാതെ വളരെ വേഗം എത്തുവാന്‍ കഴിയും. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും എം.പി അറിയിച്ചു.കനാന്‍ നാട് ജംഗ്‌ഷനില്‍ അമെനിറ്റി സെന്റര്‍ നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് ഇതിന്റെ നിര്‍മ്മാണത്തിനുളള സാങ്കേതികാനുമതിക്കായുള്ള നടപടികളും പൂര്‍ത്തിയായി വരുന്നു. ഇലവീഴാപൂഞ്ചിറ കനാന്‍ നാട് മുനിയറ ഗുഹ അടൂര്‍മല അമ്പലം റോഡ് നിര്‍മ്മാണത്തിനുള്ള പദ്ധതിയും സമര്‍പ്പിച്ചിട്ടുള്ളതായി ജോസ്.കെ.മാണി അറിയിച്ച