Thursday, March 12, 2026 Last Updated 12 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌: 19.03 കോടിയുടെ ബജറ്റ്‌

uploads/news/2026/03/828839/3.jpg

തൊടുപുഴ: തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2026 - 27 വര്‍ഷത്തേക്കുള്ള ബജറ്റ്‌ വൈസ്‌ പ്രസിഡന്റ്‌ റ്റിസി ജോബ്‌ അവതരിപ്പിച്ചു. 19.03 കോടി രൂപ വരവും 18.26 കോടി രൂപ ചെലവും 77.38 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ്‌ യോഗത്തില്‍ അവതരിപ്പിച്ചത്‌. പി.എം.എ.വൈ ലൈഫ്‌ ഭവന പദ്ധതിക്കായി 87.56 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌.
വനിത ഗ്രൂപ്പുകള്‍ക്ക്‌ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അന്‍ഷാദ്‌, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ജോസ്‌കുട്ടി ജോസഫ്‌, കെ.കെ തോമസ്‌, ഷൈനി ഷാജി, മറ്റ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങള്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അമീര്‍, കരിങ്കുന്നം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി ജോമോന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സിയാദ്‌ ടി.ഇ, ആസൂത്രണ സമിതി അംഗങ്ങള്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉദ്യോഗസ്‌ഥര്‍, വിട്ടുകിട്ടിയ സ്‌ഥാപനങ്ങളിലെ നിര്‍വഹണ ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌.
മറ്റ്‌ പ്രോജക്‌ടുകള്‍ -

നെല്‍ക്കൃഷിക്ക്‌ കൂലി ചെലവ്‌ പദ്ധതി 3.5 ലക്ഷം രൂപ, പ്ലാന്റ്‌ ഹെല്‍ത്ത്‌ ക്ലിനിക്‌ 1.5 ലക്ഷം രൂപ, ക്ഷീരകര്‍ഷകരുടെ കറുവപ്പശുക്കള്‍ക്ക്‌ കാലിത്തീറ്റ വിതരണം 14 ലക്ഷം രൂപ, ക്ഷീരകര്‍ഷകര്‍ക്ക്‌ പാലിന്‌ സബ്‌സിഡി 12 ലക്ഷം രൂപ, ഭിന്നശേഷി വിദ്യാര്‍ഥി കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ 16 ലക്ഷം രൂപ, അനുപൂരക പോഷകാഹാര വിതരണ പദ്ധതിക്ക്‌ 1.5 ലക്ഷം രൂപ, ഭിന്നശേഷി കലോത്സവം ഒരു ലക്ഷം രൂപ, മുട്ടം, പുറപ്പുഴ സി.എച്ച്‌.സി കള്‍ക്ക്‌ മരുന്നു വാങ്ങുന്നതിന്‌ 7.5 ലക്ഷം രൂപ, പാലിയേറ്റീവ്‌ ഹോം കെയര്‍ പദ്ധതികള്‍ക്കായി 12 ലക്ഷം രൂപ, രോഗ പ്രതിരോധ പകര്‍ച്ചവ്യാധി പ്രവര്‍ത്തനങ്ങള്‍ക്ക്‌ 3 ലക്ഷം രൂപ, ആശുപത്രി ഉപകരണങ്ങള്‍ ഫര്‍ണിച്ചര്‍ കമ്പ്യൂട്ടര്‍ മറ്റ്‌ അനുബന്ധ സാമഗ്രികള്‍ എന്നിവ വാങ്ങുന്നതിന്‌ 2 ലക്ഷം രൂപ, മണക്കാട്‌ പുറപ്പുഴ പഞ്ചായത്തുകളില്‍ സ്‌ട്രീറ്റ്‌ ലൈന്‍ വലിക്കുന്നതിന്‌ 15 ലക്ഷം രൂപ, കുമാരമംഗലം വിജ്‌ഞാന വാടി കെട്ടിടം അറ്റകുറ്റപ്പണികള്‍ക്ക്‌ 6 ലക്ഷം, മറ്റ്‌ പശ്‌ചാത്തല മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 35 ലക്ഷം, യുവ കലാകാരന്മാര്‍ക്ക്‌ വജ്ര ജൂബിലി ഫെലോഷിപ്പിനായി 4.5 ലക്ഷം രൂപ, കേരളോത്സവം 1.5 ലക്ഷം രൂപ, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക്‌ വാദ്യോപകരണങ്ങള്‍ വാങ്ങുന്നതിന്‌ 5.65 ലക്ഷം രൂപ, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്‌ പഠനമുറി 30 ലക്ഷം രൂപ, ഈസി കിച്ചണ്‍ 15 ലക്ഷം രൂപ, എം.പി, എം.എല്‍.എ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശ്‌ചാത്തല വികസന നിര്‍മാണങ്ങള്‍ക്ക്‌ 1.3 കോടി രൂപ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ ആറു കോടി രൂപ എന്നിങ്ങനെയാണ്‌ തുക വകയിരുത്തിയിട്ടുള്ളത്‌. ബ്ലോക്ക്‌ പഞ്ചായത്തിന്‌ ലഭിക്കുന്ന ഫണ്ടുകള്‍ പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉതകുംവിധം സമയബന്ധിതമായും, സുതാര്യമായും വിനിയോഗിക്കുന്നതിന്‌ ജനപ്രതിനിധികളും, ജീവനക്കാരും പ്രതിജ്‌ഞാബദ്ധരാണെന്ന്‌ ബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്‌തുകൊണ്ട്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ അന്‍ഷാദ്‌ അറിയിച്ചു.

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW