Saturday, March 14, 2026 Last Updated 4 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ്‌: മന്ത്രി റിയാസ്‌

uploads/news/2026/03/828838/2.jpg

മൂന്നാര്‍: വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്‌ സംസ്‌ഥാനം നേടിയിരിക്കുന്നതെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌. വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ നവീകരിച്ച ദേവികുളം യാത്രിനിവാസിന്റെയും മാട്ടുപ്പെട്ടി ബോട്ടിങ്‌ കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും പിപിപി പദ്ധതികളുടെയും ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ മറികടന്ന്‌ ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയും ജനങ്ങളുടെ അഭിപ്രായം നടപ്പിലാക്കിയുമാണ്‌ വലിയ മുന്നേറ്റം സാധ്യമായത്‌. 2025-ല്‍ 2,58,80,365 സഞ്ചാരികളാണ്‌ കേരളം സന്ദര്‍ശിച്ചത്‌. ഒറ്റവര്‍ഷം കൊണ്ട്‌ 11.33 ശതമാനം വിദേശ സഞ്ചാരികളുടെ വര്‍ധയും 2025-ല്‍ ഉണ്ടായി. ലോകം കേരളത്തെ അംഗീകരിക്കുന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.
കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 53 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ന്യൂയോര്‍ക്ക്‌ ടൈംസും ലോകത്ത്‌ കണ്ടിരിക്കേണ്ട 50 ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ടൈം മാഗസിനും 2026-ല്‍ ലോകത്ത്‌ കണ്ടിരിക്കേണ്ട 26 ഡെസ്‌റ്റിനേഷനുകളില്‍ ഒന്നായ്‌ റഫ്‌ ഗൈഡ്‌ ട്രാവല്‍ കമ്പനിയും 2026-ല്‍ കണ്ടിരിക്കേണ്ട യാത്രാകേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്നായി ബുക്കിംഗ്‌ ഡോട്ട്‌ കോം വെബ്‌സൈറ്റും കേരളത്തെ അടയാളപ്പെടുത്തുന്നു. 2026-ല്‍ ലോകത്ത്‌ നിര്‍ബന്ധമായും അനുഭവിച്ചറിയേണ്ട 25 വിഭവങ്ങളുടെ ലോണ്‍ലി പ്ലാനറ്റ്‌ പട്ടികയിലും കേരളത്തിന്റെ തനത്‌ രുചിഭേദങ്ങള്‍ ഇടം നേടി. ദേവികുളം യാത്രിനിവാസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നവീകരിച്ച ദേവികുളം യാത്രിനിവാസിന്റെ ശിലാഫലകം എം.എല്‍.എ അനാച്‌ഛാദനം ചെയ്‌തു. ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേശ്വരി, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ആര്‍. ഈശ്വരന്‍, ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ അഡ്വ. സുനില്‍ കുമാര്‍, ദേവികുളം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശരത്ത്‌ ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ്‌ ജോസ്‌, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഷൈന്‍ കെ.എസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.2

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW