Thursday, March 12, 2026 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

മരിയന്‍ കോളജില്‍ വിദ്യാര്‍ഥികളുടെ മനംനിറച്ച്‌ രാഹുല്‍ ഗാന്ധി എ.ഐ. മുതല്‍ ഇറാന്‍ യുദ്ധംവരെ...

uploads/news/2026/03/828837/1.jpg

പീരുമേട്‌: എ.ഐയില്‍ മുതല്‍ ഇറാന്‍ യുദ്ധവും കേരളാ സ്‌റ്റോറിവരെ വിദ്യാര്‍ഥികള്‍ ചോദ്യങ്ങളാക്കിയപ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ ലളിതമായി ഉത്തരം പറഞ്ഞ്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ഗാന്ധി. ഇന്നലെ ഉച്ചയോടെയാണ്‌ കുട്ടിക്കാനം മരിയന്‍ കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയത്‌.
ഉച്ചയ്‌ക്ക് ഒന്നരയോടെ കോളജ്‌ അങ്കണത്തില്‍ ഹെലികോപ്‌റ്ററില്‍ ഇറങ്ങിയ രാഹുലിനെ സ്വീകരിക്കാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, ഡീന്‍ കുര്യാക്കോസ്‌ എം.പി, ഡി.സി.സി പ്രസിഡന്റ്‌ സി.പി. മാത്യു, കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ്‌ പുളിക്കല്‍, കോളജ്‌ മാനേജരും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവരും എത്തിയിരുന്നു. വിവിധ വിഷയങ്ങളില്‍ രാഹുല്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞു.
വിവാദമായ കേരള സ്‌റ്റോറി സിനിമ, ഇറാന്‍ അമേരിക്ക യുദ്ധം, നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍, ഇന്ത്യ എന്ന ഡാറ്റ കമ്പോളത്തിന്റെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച്‌ രണ്ട്‌ മണിക്കൂറോളം രാഹുല്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ഇതിനിടെ മരിയന്‍ വിദ്യാര്‍ഥിനി ദിനശ്രീ രാഹുലിനോട്‌ തന്നോടൊപ്പം കളരി അഭ്യാസത്തില്‍ പങ്കെടുക്കാമോയെന്ന്‌ ചോദിക്കുകയും രാഹുല്‍ സമ്മതംമൂളുകയും ചെയ്‌തു. രാഹുലിനൊപ്പം കെ.സി വേണുഗോപാലും ഡീന്‍ കുര്യാക്കോസും വേദിയിലെത്തി അഭ്യാസത്തില്‍ പങ്കെടു ത്തത്‌ വേറിട്ട കാഴ്‌ചയായി. കോളജിലെ കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ച രാഹുല്‍ ഗാന്ധി വനിതാ ദിനത്തിനെ കുറിച്ച്‌ തന്റെ കാഴ്‌ചപാടുകളും ആശയങ്ങളും പങ്കുവച്ചു.
കോളജ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. തോമസ്‌ ഏബ്രഹാം, കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. കെ.എസ്‌. ഷൈജു, യൂണിയന്‍ ചെയര്‍പഴ്‌സണ്‍ അഷിത ചാക്കോ തുടങ്ങിയവരും പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW