Wednesday, March 11, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

ഇടപ്പള്ളിയില്‍ ആധുനിക സ്‌മാര്‍ട്ട്‌ ബസ്‌ ഷെല്‍ട്ടറുകള്‍ ഒരുങ്ങി പി. രാജീവിന്റെ ഒപ്പം പദ്ധതിയുമായി കൈകോര്‍ത്ത്‌ ഇന്‍ഡെല്‍ മണി

uploads/news/2026/03/828836/4.jpg

കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായി കളമശേരി നഗരസഭയുമായി സഹകരിച്ച്‌ ഇടപ്പള്ളി ടോള്‍ ജംഗ്‌ഷനില്‍ രണ്ട്‌ സ്‌മാര്‍ട്ട്‌ ബസ്‌ ഷെല്‍ട്ടറുകള്‍ ഒരുക്കി ഇന്‍ഡെല്‍ മണി. ആലുവ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും റോഡിന്റെ എതിര്‍വശങ്ങളില്‍ പരസ്‌പരം അഭിമുഖമായാണ്‌ ഇന്‍ഡെല്‍ മണി സ്‌മാര്‍ട്ട്‌ ബസ്‌ ഷെല്‍ട്ടറുകള്‍ സജ്‌ജമാക്കിയിരിക്കുന്നത്‌. ആധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ജനസൗഹൃദ സ്‌മാര്‍ട്ട്‌ ബസ്‌ ഷെല്‍ട്ടറുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. ക്യൂആര്‍ കോഡ്‌ സൗകര്യമുള്ള ടിക്കറ്റ്‌ ബുക്കിംഗ്‌ കിയോസ്‌കുകളാണ്‌ ഇതിന്റെ പ്രധാന സവിശേഷതകളിലൊന്ന്‌. ഇതിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ബസ്‌ സര്‍വീസുകളുടെയും മെട്രോ ട്രെയിന്‍ സര്‍വീസുകളുടെയും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ സാധിക്കും.
ഡിജിറ്റല്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ വഴി ബസ്‌, മെട്രോ സര്‍വീസുകളുടെ തത്സമയ സമയ വിവരങ്ങള്‍ കൃത്യതയോടെ ലഭ്യമാകും. യാത്ര കൂടുതല്‍ സുതാര്യവും സൗകര്യപ്രദവുമാക്കുന്നതിന്‌ ഇത്‌ സഹായിക്കും.
സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി നിരവധി സ്‌മാര്‍ട്ട്‌ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. രാത്രിസമയങ്ങളില്‍ മികച്ച സുരക്ഷയും കാഴ്‌ചയും ഉറപ്പാക്കുന്നതിനായി സ്‌മാര്‍ട്ട്‌ ലൈറ്റിംഗ്‌, കളമശേരി പൊലീസ്‌ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച്‌ 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള സിസിടിവി സംവിധാനം, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ്‌, ഇന്‍ബില്‍റ്റ്‌ സ്‌പീക്കറുകള്‍, വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സൗരോര്‍ജ സംവിധാനം തുടങ്ങിയവ ഈ സ്‌മാര്‍ട്ട്‌ ബസ്‌ ഷെല്‍ട്ടറുകളെ വേറിട്ടതാക്കുന്നു.
ഡിജിറ്റല്‍ ടിക്കറ്റിംഗ്‌, തത്സമയ യാത്ര വിവരങ്ങള്‍, മെച്ചപ്പെട്ട സുരക്ഷ, പരിസ്‌ഥിതി സൗഹൃദ ഊര്‍ജ്‌ജ ഉപയോഗം എന്നിവ സമന്വയിപ്പിക്കുന്ന ഇടപ്പള്ളി ടോളിലെ സ്‌മാര്‍ട്ട്‌ ബസ്‌ ഷെല്‍ട്ടറുകള്‍ വേറിട്ട യാത്രാനുഭവം സമ്മാനിക്കും.

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW