Wednesday, March 11, 2026 Last Updated 48 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

സംസ്‌കൃത സര്‍വ്വകലാശാല: അമിനിറ്റി സെന്റര്‍, ആംഫി തീയറ്റര്‍ ഉദ്‌ഘാടനം ഇന്ന്‌

uploads/news/2026/03/828835/3.jpg

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശായില്‍ കേരള സര്‍ക്കാരിന്റെ പ്‌ളാന്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച അമിനിറ്റി സെന്റര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്റെ സി എസ്‌ ആര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ആംഫി തീയറ്റര്‍, സര്‍വ്വകലാശാലയിലെ ആര്‍ട്ട്‌ ഗാലറി ആന്‍ഡ്‌ എക്‌സിബിഷന്‍ സെന്റര്‍, പുതുതായി തുടങ്ങുന്ന ഇന്റഗ്രേറ്റഡ്‌ ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം, രൂപകല്‌പന ആശയാവതരണ പ്രോഗ്രാം എന്നിവയുടെ ഉദ്‌ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു ഇന്ന്‌ ഉച്ചയ്‌ക്ക് ശേഷം രണ്ടിന്‌ കാലടി മുഖ്യകാമ്പസിലെ യൂട്ടിലിറ്റി സെന്ററില്‍ നിര്‍വ്വഹിക്കും.
മെഡിക്കല്‍ സെന്റര്‍, നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം, നാഷണല്‍ കേഡറ്റ്‌ കോര്‍പ്പ്‌സ്, സഹകരണ സംഘം, സ്‌റ്റുഡന്റ്‌സ് സര്‍വ്വീസ്‌ ഡയറക്‌ടര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എന്നിവയുടെ ഓഫീസുകള്‍ കൂടാതെ പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്ന വിധത്തിലുള്ള ആധുനിക റെസേ്‌റ്റാറന്റ്‌ എന്നിവയടക്കം 25,000 ചതുരശ്രയടി വിസ്‌തീര്‍ണ്ണത്തില്‍ പണി കഴിപ്പിച്ചിരിക്കുന്ന അമിനിറ്റി സെന്ററിന്റെ ആകെ നിര്‍മ്മാണ ചെലവ്‌ 4.64 കോടി രൂപയാണ്‌. 600 പേര്‍ക്ക്‌ ഇരിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന 6000 ചതുരശ്ര അടി വിസ്‌തീണ്ണമുള്ള ആംഫി തീയറ്ററിന്റെ നിര്‍മ്മാണ ചെലവ്‌ 89 ലക്ഷം രൂപയാണ്‌. അമിനിറ്റി സെന്ററിന്റെയും ആംഫി തീയറ്ററിന്റെയും നിര്‍മ്മാണ നിര്‍വ്വഹണം നടത്തിയിരിക്കുന്നത്‌ കോസ്‌റ്റ് ഫോര്‍ഡ്‌ ആണ്‌. രൂപകല്‌പന ടെക്‌നോളജി ബിസിനസ്‌ ഇന്‍ക്യുബേറ്ററിന്‌ സര്‍ക്കാര്‍ ധനസഹായമായി ഒരു കോടി രൂപയാണ്‌ ലഭിച്ചിരിക്കുന്നത്‌. വൈസ്‌ ചാന്‍സലര്‍ പ്ര?ഫ. സിസ തോമസ്‌ അധ്യക്ഷയായിരിക്കും. അമിനിറ്റി സെന്ററിന്റെ നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ച കോസ്‌റ്റ്ഫോര്‍ഡ്‌, ആംഫി തീയറ്ററിന്റെ നിര്‍മ്മാണത്തിന്‌ ധനസഹായം നല്‍കിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌ എന്നീ സ്‌ഥാപനങ്ങളെ ചടങ്ങില്‍ ആദരിക്കും. സിന്‍ഡിക്കേറ്റ്‌ അംഗവും വര്‍ക്ക്‌സ് ആന്‍ഡ്‌ പര്‍ച്ചേസ്‌ സ്‌ഥിരം സമിതി കണ്‍വീനറുമായ ഡോ. ബി. അശോക്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും.

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW