Wednesday, March 11, 2026 Last Updated 20 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

ചമ്പന്നൂര്‍ വ്യവസായ മേഖലയില്‍നിന്നുള്ള മാലിന്യം; നഗരസഭ പരിശോധന നടത്തി

uploads/news/2026/03/828834/2.jpg

അങ്കമാലി: ചമ്പന്നൂര്‍ വ്യവസായ മേഖലയിലെ ഇന്‍കല്‍ പാര്‍ക്കില്‍ നിന്നുള്ള മാലിന്യം ഒഴുകുന്നതിരെയുള്ള പരാതിയെ തുടര്‍ന്ന്‌ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.വ്യവസായ മേഖലയിലെ ജില്ലാ വ്യവസായ കേന്ദ്രത്തിലും, ഇന്‍കല്‍ പാര്‍ക്കിലും, സിഡ്‌കോ വ്യവസായ പാര്‍ക്കിലുമായി നിരവധി വ്യവസായ സ്‌ഥാപനങ്ങള്‍ ആണ്‌ പ്രവര്‍ത്തിക്കുന്നത്‌.വ്യവസായ ശാലകളില്‍ നിന്നും ജല മലിനീകരണം, വായുമലിനീകരണം,ദുര്‍ഗന്ധം, പൊടി ശല്യം മൂലം ചമ്പന്നൂര്‍ നിവാസികള്‍ ദുരിതത്തിലാണ്‌.മലിനജലം ജലസ്രോതസ്സുകളിലും, കിണറുകളിലും, കൃഷിസ്‌ഥലങ്ങളിലും അടിഞ്ഞു കൂടിയിരിക്കുകയാണ്‌.
രാസമാലിന്യങ്ങള്‍ ഉള്‍പ്പെടെയാണ്‌ ഒഴുക്കിവിടുന്നത്‌.ലൈസന്‍സ്‌ ഇല്ലാത്ത നിരവധി സ്‌ഥാപനങ്ങള്‍ ആണ്‌ ഇവിടെ പ്രവര്‍ത്തിക്കുന്നത്‌.സ്‌ഥാപനങ്ങള്‍ക്ക്‌ പേരു പോലുമില്ല എന്നത്‌ അതിശയമാണ്‌.യാതൊരു നിബന്ധനകളും പാലിക്കാതെ യഥേഷ്‌ടം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്‌.ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ട്‌.എങ്കിലും വ്യവസായ മേഖലയുടെ മറവില്‍ എന്തും ചെയ്യാം എന്ന ധാര്‍ഷ്‌ഠ്യത്തോടെയാണ്‌ പല കമ്പനികളും പ്രവര്‍ത്തിക്കുന്നത്‌.സമീപത്തുള്ള ബിരിയാണി കമ്പനിയില്‍ നിന്നും മാലിന്യ ഒഴുകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. മാലിന്യം ഒഴുക്കുന്നതിനെതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ നഗരസഭ അധികൃതര്‍ ഉറപ്പ്‌ നല്‍കി.നഗരസഭ ആരോഗ്യ വിഭാഗം സ്‌ഥിരം സമിതി അധ്യക്ഷ ലക്‌സി ജോയ്‌,വാര്‍ഡ്‌ കൗണ്‍സിലര്‍ അഡ്വ. സാജി ജോസഫ്‌ ,ആരോഗ്യ വിഭാഗം ഉദ്യസ്‌ഥരായ അനില്‍ ആര്‍, ബൈജു എസ്‌, അനൂപ്‌ പി ആര്‍ ,പരിസ്‌ഥിതി സമിതി ഭാരവാഹികളായ ജോയ്‌ കെ. പോള്‍,ഷിജു വര്‍ഗീസ്‌, പിന്‍ഷോ പൗലോസ്‌, സിന്റോ മൂഞ്ഞേലി എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW