Thursday, March 12, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

എടവനക്കാട്‌ ടെട്രാപോഡിന്‌ 35 കോടിയുടെ അനുമതി

uploads/news/2026/03/828833/1.jpg

വൈപ്പിന്‍: മഴക്കാലത്ത്‌ അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന എടവനക്കാട്‌ ഗ്രാമപഞ്ചായത്തില്‍ ടെട്രാപോഡ്‌ സ്‌ഥാപിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതായി കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ അറിയിച്ചു. ജിഡയുടെ എസ്‌റ്റിമേറ്റിന്‌ 35 കോടി രൂപയുടെ ഭരണാനുമതിയാണ്‌ ലഭിച്ചത്‌. നിശ്‌ചിത നിബന്ധനകള്‍ക്കു വിധേയമായാണ്‌ തുക അനുവദിച്ചത്‌.
ജിയോ ഫാബ്രിക്‌ ലെയറിനു മുകളിലുള്ള സാന്‍ഡ്‌ കുഷ്യനായി ഡിപ്പാര്‍ട്ട്‌മെന്റല്‍ എസ്‌കവേറ്റഡ്‌ മെറ്റീരിയല്‍ ഉപയോഗിക്കണം. അംഗീകൃത അതോറിറ്റിയുടെ അന്തിമ ഡിസൈനിന്റെ അടിസ്‌ഥാനത്തിലാണ്‌ ടി എസ്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കിയിട്ടുള്ളതെന്ന്‌ ടെക്‌നിക്കല്‍ സാംക്ഷന്‍ അതോറിറ്റി ഉറപ്പുവരുത്തണം. നിലവിലുള്ള പ്ര?ഫൈല്‍ കണക്കിലെടുത്ത്‌ കല്ലുകളുടെ കണക്ക്‌ സൂക്ഷിക്കണം.
സംഖ്യാപരമായ കൃത്യത, വ്യവസ്‌ഥകള്‍, അളവ്‌, നിരക്കുകള്‍ എന്നിവ ടെക്‌നിക്കല്‍ സാംക്ഷന്‍ കമ്മിറ്റി പരിശോധിച്ച്‌ ഉറപ്പുവരുത്തണം. പ്രോജക്‌ടിനെ സംബന്ധിച്ച്‌ എല്ലാ നിര്‍ദ്ദേശങ്ങളും വ്യവസ്‌ഥകളും പാലിച്ചു കൊണ്ട്‌ ടെക്‌നിക്കല്‍ സാംക്ഷന്‍ എസ്‌റ്റിമേറ്റിന്റെ പകര്‍പ്പ്‌ ടെന്‍ഡര്‍ വിളിക്കും മുമ്പ്‌ സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ടതാണെന്നും കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ അറിയിച്ചു.

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW