-->
ചേര്‍ത്തല: ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തില്‍ 84.98 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ മന്ദിരം പത്തിന് തുറക്കും. കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 1.33 ലക്ഷം ചതുരശ്ര അടിയില്‍ ആറുനില കെട്ടിടം പൂര്‍ത്തിയാക്കിയത്.
പുതിയ മന്ദിരത്തിലേക്ക് അനുവദിച്ച ശസ്‌ത്രക്രീയ ഉപകരണങ്ങളടക്കം ഒമ്പതു കോടിയുടെ ഉപകരണങ്ങളും എത്തി യിട്ടുണ്ട്. മന്ദിരം തുറക്കുന്നതോടെ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങളെല്ലാം ഇവിടേക്ക് മാറ്റും. ആധുനിക മോര്‍ച്ച റിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്‌ജീകരിച്ചിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിലെ 31 കിടക്കകളടക്കം 271 കിടക്കകളാണുള്ളത്. അവശ്യ ഘട്ടത്തില്‍ പ്രയോജന പെടുത്താന്‍ കഴിയുന്ന ഒരു ശസ്‌ത്രക്രിയ മുറിയുള്‍പ്പെടെ അഞ്ചുശസ്‌ത്രക്രീയ മുറികള്‍ ഒരുക്കിയിട്ടുണ്ട്. പുതിയ ഉപകരണങ്ങളടക്കം ഘട്ടങ്ങളായി സ്‌ഥാപിച്ചായിരിക്കും പുതിയ മന്ദിരത്തിലേക്കു പ്രവര്‍ത്തനം പൂര്‍ണമായി മാറ്റുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഫര്‍ണീച്ചറുകളക്കം സജ്‌ജമാക്കുന്നത്.
വൈകിട്ട് നാലിന് മന്ത്രി വീണാ ജോര്‍ജ് കെട്ടിടം ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ആശുപത്രിയില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയര്‍മാന്‍ എസ്. സോബിന്‍ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യസ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സനീഷ് അധ്യക്ഷത വഹിച്ചു.