Wednesday, March 11, 2026 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 04.52 AM

തമിഴ്‌ഭക്‌തര്‍ ചക്കുളത്തമ്മയ്‌ക്ക് തിരുവായുധപ്പെട്ടി സമര്‍പ്പിച്ചു

uploads/news/2026/03/828831/3.jpg

എടത്വാ: തമിഴ്‌നാട്ടിലെ ഭക്‌തജന കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ചക്കുളത്തമ്മയ്‌ക്ക് തിരുവായുധപ്പെട്ടി സമര്‍പ്പിച്ചു. തമിഴ്‌നാട്ടില്‍ നടന്ന പ്രത്യേക പൂജകള്‍ക്കുശേഷം ഭക്‌തജന കൂട്ടായ്‌മ തിരുവായുധ പെട്ടിയുമായി ഇന്നലെ രാവിലെ 11.30 ന്‌ ചക്കുളത്തുകാവ്‌ ശ്രീഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
കൂട്ടായ്‌മ സംഘത്തെ ക്ഷേത്ര ആനക്കൊട്ടിലില്‍ ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധകൃഷ്‌ണന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍, മേല്‍ശാന്തിമാരായ അശോകന്‍ നമ്പൂതിരി, രഞ്‌ജിത്ത്‌ ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, ചക്കുളത്തമ്മ മാത്യു സമിതി അംഗങ്ങള്‍, ക്ഷേത്ര ഭാരവാഹികള്‍, മീഡിയ കോഡിനേറ്റര്‍ അജിത്ത്‌ കുമാര്‍ പിഷാരത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.
സംഘം ക്ഷേത്രത്തിന്‌ വലംവച്ച്‌ ക്ഷേത്രമണ്ഡപത്തില്‍ തിരുവിയുധപ്പെട്ടി സമര്‍പ്പണം നടത്തി. തുടര്‍ന്ന്‌ ആരതി സമര്‍പ്പണവും നടന്നു. 500 വര്‍ഷം പഴക്കമുള്ള തേക്കുതടിയില്‍ തമിഴ്‌നാട്‌ ക്ഷേത്ര ഗോപുര മാത്യുകയില്‍ അധിമനോഹരമായി പണി തീര്‍ത്തതാണ്‌ ചക്കുളത്തമ്മയ്‌ക്ക് കാഴ്‌ചയര്‍പ്പിച്ച തിരുവായുധപ്പെട്ടി.

Ads by Google
Advertisement
Saturday 07 Mar 2026 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW