Wednesday, March 11, 2026 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.03 AM

ലൈഫ്‌ ലൈന്‍ ആശുപത്രിയില്‍ ഒബിസിറ്റി ക്ലിനിക്‌ ഉദ്‌ഘാടനം ചെയ്‌തു

uploads/news/2026/03/828764/3.jpg

അടൂര്‍: അമിത വണ്ണമോ അമിത ഭാരമോ ഉള്ളവര്‍ കുറഞ്ഞ ഒരുകാലം നമുക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന്‌ കുട്ടികളില്‍ വരെ അമിതഭാരം കണ്ടുവരുന്നുവെന്നും ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ്‌ ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ ലൈഫ്‌ ലൈന്‍ ആശുപത്രിയില്‍ അമിതവണ്ണത്തിനു പ്രത്യേക ചികിത്സ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഒബിസിറ്റി ക്ലിനിക്കിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാര്‍.
വെള്ളം കോരുന്നതും, കൃഷി കാര്യങ്ങളില്‍ സഹായിക്കുന്നതും, മിതമായ ഭക്ഷണക്രമം പാലിക്കുന്നതും എല്ലാം മുന്‍പുണ്ടായിരുന്ന ശീലങ്ങളായിരുന്നുവെങ്കിലും ഇന്നവയെല്ലാം യന്ത്രവത്‌കരി ക്കപ്പെട്ടിരിക്കുകയും ഭക്ഷണം പാകം ചെയ്‌തു കഴിക്കുന്നതിനു പകരം ഫാസ്‌റ്റ് ഫുഡിനെ ആശ്രയിക്കുന്ന രീതിയിലാവുകയും ചെയ്‌തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലൈഫ്‌ ലൈന്‍ ആശുപത്രി ചെയര്‍മാന്‍ ഡോ എസ്‌ പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.
ഒബിസിറ്റി ഒരു മെഡിക്കല്‍ അവസ്‌ഥയാണെന്ന ബോധവല്‍ക്കരണം സൃഷ്‌ടിക്കുകയും ശാസ്‌ത്രീയ ചികിത്സയുടെയും നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുകയെന്നതാണ്‌ ക്ലിനിക്കിന്റെ ലക്ഷ്യം എന്ന്‌ ലൈഫ്‌ ലൈന്‍ ഒബീസിറ്റി ക്ലിനിക്കിനെപ്പറ്റി വിശദീകരിച്ച മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ മാത്യൂസ്‌ ജോണ്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്ക്‌ സ്‌ഥിരതയുള്ള ഭാരം നിയന്ത്രണവും മെച്ചപ്പെട്ട ആരോഗ്യവും നേടാന്‍ വ്യക്‌തികളെ സഹായിക്കുകയെന്നതാണ്‌ ഇതിന്റെ പ്രധാന ഉദ്ദേശ്യം. ക്ലിനിക്കില്‍ ശരീരഭാരം വര്‍ധിക്കുന്നതിനുള്ള അടിസ്‌ഥാന കാരണങ്ങള്‍ കണ്ടെത്തുന്നതിനായി വിശദമായ പരിശോധനകളും വിലയിരുത്തലുകളും നടത്തും. ഈ വിലയിരുത്തലിന്റെ അടിസ്‌ഥാനത്തില്‍ വ്യക്‌തിഗത ചികിത്സാ പദ്ധതികള്‍ തയ്യാറാക്കുകയും, അതില്‍ ഭക്ഷണക്രമ നിര്‍ദ്ദേശങ്ങള്‍, ജീവിതശൈലി മാറ്റങ്ങള്‍, ക്രമബദ്ധമായ ഭാരം നിയന്ത്രണ പരിപാടികള്‍, ഔഷധചികിത്സ, മാനസിക പിന്തുണ എന്നിവയും ആവശ്യമായാല്‍ ബാരിയാട്രിക്‌ ശസ്‌ത്രക്രിയ പോലുള്ള പുരോഗമന ചികിത്സകളും ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന്‌ ഡോ മാത്യൂസ്‌ ചൂണ്ടിക്കാട്ടി.
ഇമ്മാനുവേല്‍ മാര്‍ത്തോമാ പള്ളി വികാരി റെവ. വര്‍ഗീസ്‌ ജോണ്‍, ലൈഫ്‌ ലൈന്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സാജന്‍ അഹമ്മദ്‌ ഇസഡ്‌, ചാപ്ലയിന്‍ റെവ. സി ജോസഫ്‌, ഡയറക്‌ടര്‍ ഡോ. സിറിയക്‌ പാപ്പച്ചന്‍, സി.ഇ.ഒ ഡോ ജോര്‍ജ്‌ ചാക്കച്ചേരി, സി.ഒ.ഒ എസ്‌.എസ്‌. സോനു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 06 Mar 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW