Wednesday, March 11, 2026 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.03 AM

പൂരം കൊണ്ടാടി മലയാലപ്പുഴ

uploads/news/2026/03/828762/1.jpg

മലയാലപ്പുഴ: ഒരു നാടിനെ ഭക്‌തി പരാവശ്യത്തിലും ഉത്സവ തിമിര്‍പ്പിലും എത്തിച്ചു്‌ മലയാലപ്പുഴ പൂരം. തിങ്ങി നിറഞ്ഞ ജനങ്ങള്‍ക്ക്‌ നടുവില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ വാദ്യമേളങ്ങളുടെ താള വിസ്‌മയത്തില്‍ അണി നിരന്നു.11 ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി ഇടനാട്‌ കരയാണ്‌ പൂരം ഒരുക്കിയത്‌. പൂതങ്കര വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍ 101 വാദ്യക ലാകാരന്മാര്‍ അണിനിരന്ന ആല്‍ത്തറ മേളവും പൂരം കൊഴുപ്പിച്ചു.
ക്ഷേത്രത്തി ന്റെ കിഴക്കേ മൈതാനിയിലാണ്‌ പൂരക്കാഴ്‌ച . ആറ്റു കാലില്‍ തിടമ്പേറ്റിയ ഓമല്ലൂര്‍ കുട്ടിശങ്കരനാണ്‌ പൂരത്തിന്‌ ദേവിയുടെ തിടമ്പേറ്റിയത്‌. മയ്യനാട്‌ അരുണിമ, പാര്‍ഥസാരഥി, താമരക്കുടി വിജ യന്‍, അക്കാവിള വിഷ്‌ണു നാരാ യണന്‍, ചെറുകോല്‍ ശിവന്‍ തുടങ്ങിയ ഗജ വീരന്മാരും അണിനിരന്നു. നിരവധി ചടങ്ങുകളാണ്‌ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്നത്‌. ഇതില്‍ ഏറ്റവും പ്രധാനമാണ്‌ രാവിലെയും രാത്രിയും ഉള്ള ശ്രീഭൂതബലി. സന്ധ്യയ്‌ക്കുള്ള കാഴ്‌ചശ്രീബലി, ജീവത എഴുന്നള്ളത്ത്‌, വിള ക്കിനെഴുന്നള്ളിപ്പ്‌ തുടങ്ങിയവയും ഉത്സവ നഗരിയെ ഭക്‌തി സാന്ദ്രമാക്കുന്നു.

Ads by Google
Advertisement
Friday 06 Mar 2026 11.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW