-->
പത്തനംതിട്ട: വദനാര്‍ബുദത്തിനെതിരെ സംസ്‌ഥാന വ്യാപക പോരാട്ടത്തിന് തുടക്കവുമായി ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ .
വദനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തി സമയബന്ധിത ചികിത്സ ഉറപ്പാക്കി മരണനിരക്കും ഗുരുതര പ്രത്യാഘാതങ്ങളും കുറയ്‌ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.സംസ്‌ഥാനത്ത് വദനാര്‍ബുദ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കേരളം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 7,000 ഡെന്റല്‍ ക്ലിനിക്കുകള്‍ പ്രാഥമിക കണ്ടെത്തല്‍ കേന്ദ്രങ്ങളായി മാറും. ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍, ദീര്‍ഘദൂര ലോറി ഡ്രൈവര്‍മാര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരില്‍ രോഗ വര്‍ധന ആശങ്കാജനമാണെന്ന് ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ അറിയിച്ചു.
വായില്‍ ഭേദമാകാത്ത മുറിവുകള്‍, ചുവപ്പോ വെള്ളയോ പാടുകള്‍, അസാധാരണ വളര്‍ച്ചകള്‍, വേദന, രക്‌തസ്രാവം, വായ് തുറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡെന്റല്‍ പരിശോധന നടത്തണം.
സമീപത്തുള്ള ഡെന്റിസ്‌റ്റുകളെ കണ്ടെത്താന്‍ സഹായിക്കുന്ന സ്‌പര്‍ഷ് എന്ന വെബ്‌സൈറ്റ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കും. പ്രശസ്‌ത അര്‍ബുദ വിദഗ്‌ദ്ധന്‍ വി.പി. ഗംഗാധരന്‍ പദ്ധതി യുടെ ഉദ്‌ഘാടനം നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ ഡോ. സാമുവല്‍ കെ. നൈനാന, ഡോ. എം.ആര്‍. അശ്വിന്‍, ഡോ. ദീപ്‌തി സന്തോഷ്, ഡോ. മായാ ബി. നായര്‍, ഡോ. ഹാബി തോമസ്, ഡോ. എ.എ. അനൂപ്, ഡോ. സഞ്‌ജയ് ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.