-->
തണ്ണിത്തോട് : ആഗോളതലത്തില്‍ നടക്കുന്ന യുദ്ധസാഹചര്യങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അറുതിവരുത്തി ലോകമെമ്പാടും സമാധാനം പുനഃസ്‌ഥാപിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥനാസംഗമം കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി) തണ്ണിത്തോട് സോണിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു ലോകസമാധാനത്തിനായി തിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന സംഗമം ഉദ്‌ഘാടനം ചെയ്‌തു.
യുദ്ധഭൂമികളില്‍ നിന്നുള്ള തകര്‍ച്ചയുടെയും വേദനയുടെയും വാര്‍ത്തകള്‍ക്കിടയില്‍, സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് പ്രാര്‍ത്ഥനാ സംഗമം നടന്നത്.
തണ്ണിത്തോട് സെന്റ് ആന്റണീസ് ആശ്രമം അങ്കണത്തില്‍ നടന്ന യോഗത്തില്‍ കെ.സി.സി തണ്ണിത്തോട് സോണ്‍ പ്രസിഡന്റ് ഫാദര്‍ ഒ. എം ശമുവേല്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റവ. അന്റോ അച്ചന്‍കുഞ്ഞ്, ഫാ. ജോണ്‍സണ്‍, ഫാ. മാത്യു പേഴും മൂട്ടില്‍, പഞ്ചായത്ത് അംഗം അനിയന്‍ തകിടിയില്‍, സെക്രട്ടറി അനീഷ് തോമസ്, ട്രഷറര്‍ എല്‍.എം മത്തായി, ജോയിക്കുട്ടി ചേടിയത്ത്, കെ. വി. സാമുവേല്‍, പ്രിന്‍സി ഗോസ് എന്നിവര്‍ പ്രസംഗിച്ചു.