Wednesday, March 11, 2026 Last Updated 25 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.02 AM

ഇടതുസര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം അട്ടിമറിച്ചു: സതീഷ്‌ കൊച്ചുപറമ്പില്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മാസങ്ങള്‍ കഴിഞ്ഞാലും ശമ്പള പരിഷ്‌കാരത്തിന്റെ പ്രയോജനം ലഭിക്കാത്ത രീതിയിലുള്ള തട്ടിക്കുട്ട്‌ പരിഷ്‌കരണ കമ്മീഷനെയാണ്‌ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നതെന്ന്‌
ഡി.സി.സി പ്രസിഡന്റ്‌ സതീഷ്‌ കൊച്ചുപറമ്പില്‍. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഞ്ചു വര്‍ഷം കൂടിയിരിക്കുമ്പോള്‍ നടപ്പിലാക്കേണ്ട ജീവനക്കാരുടെയും, പെന്‍ഷന്‍കാരുടെയും ശമ്പള പരിഷ്‌കരണം അട്ടിമറിക്കാനാണ്‌. പെന്‍ഷന്‍കാരുടെ 286 മാസത്തെ ക്ഷാമാശ്വാസ കുടിശിക വിഴുങ്ങിയ സര്‍ക്കാരിന്‌ ശക്‌തമായ തിരിച്ചടി പെന്‍ഷന്‍ സമൂഹം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ്‌ എം.എ. ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.എസ്‌.എസ്‌.പി.എ സംസ്‌ഥാന ഭാരവാഹികളെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധുവും, ജന പ്രതിനിധികളെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജും ആദരിച്ചു.
സംസ്‌ഥാന പ്രസിഡന്റ്‌ എ.പി. വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി.യോഗത്തില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി റ്റി.എസ്‌ സലിം. സംസ്‌ഥാന ട്രഷറര്‍ കെ.വി. മുരളി, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌. മധുസൂദനന്‍ പിള്ള, ജില്ലാ സെക്രട്ടറി കോശി മാണി, ചെറിയാന്‍ ചെന്നീര്‍ക്കര, ആര്‍. മോഹന്‍ കുമാര്‍, വില്‍സണ്‍ തുണ്ടിയത്ത്‌, എലിസബത്ത്‌ അബു. എം.ആര്‍. ജയപ്രസാദ്‌, മറിയാമ്മ തരകന്‍, എം.പി. മോഹനന്‍, എ. അസീസ്‌ കുട്ടി, നരേന്ദ്ര നാഥ്‌, ബി. രമേശന്‍, ഏബ്രഹാം വി. ചാക്കോ, ജെസി വര്‍ഗീസ്‌, പി.എ. മീരാപിള്ള, കെ.വി. തോമസ്‌, കെ.എ. ശാന്തകുമാരി, കെ. ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 06 Mar 2026 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW