Wednesday, March 11, 2026 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 11.02 AM

നൂറാം ജന്മദിനം ആഘോഷിച്ച്‌ ഡോ. കുമാര്‍ ബാഹുലേയന്‍

uploads/news/2026/03/828754/3.jpg

വൈക്കം: കേരളത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജനും അമേരിക്കന്‍ പ്രസിഡന്റിന്റെ ചികിത്സയ്‌ക്കായുള്ള ഡോക്ര്‌മാരുടെ വിദഗ്‌ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ. കുമാര്‍ ബാഹുലേയന്റെ നൂറാം ജന്മദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്നലെ രാവിലെ വൈക്കം ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ബ്രയിന്‍ ആന്റ്‌ സ്‌പൈന്‍ സെന്ററിലെ കോണ്‍ഫറന്‍സ്‌ ഹാളില്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.പരമേശ്വരന്റെ അധ്യക്ഷതയിലാണ്‌ ജന്മദിനാഘോഷം നടന്നത്‌. ആശുപത്രി ഡയറക്‌ടര്‍ പി.കെ ഹരികുമാറും ആശുപത്രി ചെയര്‍മാന്‍ ഡോ. കെ.പരമേശ്വരനും ചേര്‍ന്ന്‌ ജന്മദിന കേക്ക്‌ മുറിച്ചു ഡോ. കുമാര്‍ ബാഹുലേയന്‌ പകര്‍ന്നു നല്‍കി.
സമൂഹത്തിന്‌ ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ക്കായി തന്റെ കഴിവും സമ്പാദ്യവും വിനിയോഗിച്ച ത്യാഗസുരഭിലമായ ജീവിതമാണ്‌ ഡോ. കുമാര്‍ ബാഹുലേയന്റേതെന്ന്‌ പി.കെ ഹരികുമാര്‍ അനുസ്‌മരിച്ചു. ആശുപത്രിയിലെ ജീവനക്കാര്‍ക്കും രോഹികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ലഡു, കേക്ക്‌, പായസം എന്നിവ വിതരണം ചെയ്‌തു. മാനേജിങ്‌ ഡയറക്‌ടര്‍ ഡോ. ജാസര്‍ മുഹമ്മദ്‌ ഇക്‌ബാല്‍, ബിസിഎഫ്‌ കൊളേജ്‌ ഡയറക്‌ടര്‍ എം.എം വര്‍ഗീസ്‌, ബി.സി.എഫ്‌ നഴ്‌സിങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ. നിഷ വില്‍സണ്‍, ബി.സി.എഫ്‌ ഫിസിയോതെറാപ്പി കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ. കെ.എസ്‌ സരദ്‌, നഴ്‌സിങ്‌ സൂപ്രണ്ട്‌ ജാനി സെബാസ്‌റ്റ്യന്‍, ഡയറക്‌ടര്‍ പി.കമലാസനന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഉദയനാപുരത്തെ അക്കരപ്പാടത്തെ സാധാരണ കുടുംബത്തില്‍ 1925 മാര്‍ച്ച്‌ അഞ്ചിന്‌ കളത്തില്‍ കുമാരന്‍-ജാനകി ദമ്പതികളുടെ മകനായി ജനിച്ച ഡോ. കുമാര്‍ ബാഹുലേയന്‍ പ്രതികൂല സാഹചര്യങ്ങളോട്‌ പടപൊരുതിയാണ്‌ ലോകമറിയുന്ന ന്യൂറോ സര്‍ജനായി മാറിയത്‌. കുട്ടിക്കാലത്ത്‌ രണ്ടു സഹോദരങ്ങള്‍ ചികില്‍സ കിട്ടാതെ മരിച്ചതിന്റെ തീരാനോവാണ്‌ അവികസിത പ്രദേശമായ ചെമ്മനാകരിയില്‍ ഇന്‍ഡോ അമേരിക്കന്‍ ബ്രയിന്‍ ആന്‍ഡ്‌ സ്‌പൈന്‍ സെന്റര്‍ സ്‌ഥാപിക്കാന്‍ ഡോ. ബാഹുലേയനെ പ്രേരിപ്പിച്ചത്‌.

Ads by Google
Advertisement
Friday 06 Mar 2026 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW